
പ്രണയം നടിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഷിയാസ് കരീമിനെതിരെ തെളിവായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍, യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതും തനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്നും അത് കാരണം പണികിട്ടുമെന്നും ഇയാൾ നിര്‍ദ്ദേശിക്കുന്നതുമുണ്ട്.
സുഹൃത്തിന്റെ പക്കല്‍ നിന്നും പണം കടം വാങ്ങി നല്‍കാന്‍ ഇയാള്‍ യുവതിയോട് ആവശ്യപ്പെടുന്നു. നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കുമെന്നും ഷിയാസ് പറയുന്നു.
ജിം സെറ്റ് ചെയ്യാനടക്കം പണം ചോദിക്കുന്ന ശബ്ദരേഖയില്‍ ഭീഷണിപ്പെടുത്തുന്ന സ്വരവും കേള്‍ക്കാം. അതേസമയം, ഈ പരാതി വ്യാജമാണെന്നും കേസ് നല്‍കിയ സ്ത്രീക്ക് 60 വയസ്സുണ്ടെന്നുമാണ് ഷിയാസ് കരീമിന്റെ മറുപടി.











