ആ സെറ്റിൽ അവർ എന്നെ എങ്ങനെ സഹിച്ചു എന്നറിയില്ല അതവരോട് തന്നെ ചോദിക്കണം! മോഹൻലാൽ ഈ ചിത്രത്തിൽ ഒരു സാധാരണ മനുഷ്യനായാണ് പ്രത്യക്ഷപെട്ടത്; ശോഭന

ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് ശോഭന, ഒരുകാലത്തു മോഹൻലാൽ, ശോഭന ജോഡികൾ എന്ന് പറയുന്നത് തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട ജോഡികൾ തന്നെ ആയിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ‘തുടരും’. ഇപ്പോൾ ഈ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് ആ സെറ്റ് വളരെ നല്ല ഒരു അനുഭവമായിരുന്നു എന്ന് നടി ശോഭന പറയുന്നു.

CDN media

മോഹൻലാലിനെ ഈ അടുത്ത് കണ്ടതുപോലെ വലിയ ബഹളമോ, ആൾകൂട്ടമോ ഒന്നുമില്ലാത്ത സാധാരണ മനുഷ്യനായാണ് ഈ സിനിമയിൽ പ്രത്യക്ഷപെട്ടത്. ഈ ചിത്രത്തിൽ ലാൽ സാർ ഒരു സാധാരണ ടാക്സി ഡ്രൈവറായാണ് അഭിനയിക്കുന്നത്. ആ ഡ്രൈവറിന്റെ കുടുംബത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഇത്രയും മലയാള സിനിമ ചെയ്യ്തതുപോലെയാണ് തുടരും സിനിമ ചെയ്യ്തതെന്നും ശോഭന പറയുന്നു.

വളരെ നോർമൽ ആയിട്ടുള്ള സ്ക്രിപ്റ്റിൽ വളരെ നോർമൽ ആയിട്ടുള്ള കഥാപാത്രം. താൻ ലാൽസാറിന്റെ പങ്കാളിയായാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വളരെ കംഫർട്ടബിൾ ആയിട്ടുള്ള ഫീൽ ആയിരുന്നു ആ സിനിമയുടെ സെറ്റിൽ തനിക്ക് ലഭിച്ചത്.അവർ ആ സെറ്റിൽ എന്നെ എങ്ങനെ സഹിച്ചു എന്നത് അവരോടു തന്നെ ചോദിക്കണം. എനിക്ക് അതിന് പാട്ടി അറിയില്ല ശോഭന പറയുന്നു.