ആദ്യം കണ്ടപ്പോൾ ഞെട്ടി ബാലയ്‌ക്കൊപ്പം ഇതാരാ പ്രണവോ?

സർജറിക്ക് ശേഷം നടൻ ബാല സോഷ്യൽ മീഡിയയിൽ സജീവമാണ്.മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം തന്റെ കാര്യത്തിൽ നടന്നുവെന്ന് വിശ്വസിക്കുന്നതായി  ബാല കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ  പറഞ്ഞത്.പൂർണമായും പരാലിസിസ് അവസ്ഥയിൽ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയിൽ അമ്മയെ കാര്യങ്ങൾ അറിയിച്ചതെന്ന് ബാല പറയുന്നു. എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ അത്ഭുതം നടന്ന് പെട്ടന്ന് സുഖപ്പെടാൻ തുടങ്ങുകയായിരുന്നുവെന്നുമാണ് ബാല പറഞ്ഞത്.എന്തായാലും കഴിഞ്ഞ ദിവസം ബാല സോഷ്യൽ മീഡിയയിൽ എത്തിയത് ഒരു അതിഥിയുടെ ആയിരുന്നു. കുറെ ദിവസങ്ങൾക്ക് മുൻപ് സോക്കറിൽ മീഡിയയിലെ താരമായിരുന്നു ഇയാൾ.  പ്രണവിന്റെ അപരൻ എന്ന് വിളിക്കുന്ന പ്രതാപ് ഗോപാൽ. താര സംഘടനയായ എ എം എം എ മീറ്റിങ്ങിനൊക്കെ പ്രതാപ് ചെന്നത് വാർത്തയായിരുന്നു. ബാലയും പറയുന്നത് ആദ്യം കണ്ടപ്പോൾ പ്രണവിനെ പോലെ തോന്നി. പിന്നെ സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് പ്രണവ് അല്ലെന്നു മാനസിലായത് എന്നാണു. ബാലയുടെ വീട്ടിലെത്തിയാണ് പ്രതാപ് ബാലയെ കണ്ടത്. സംസാരിക്കാതെ ഇരുന്നൽ ആരായായാലും പ്രതാപിനെ കണ്ടാൽ  പ്രണവ് ആണെന്നെ കരുതൂ എന്ന് ബാല പറയുന്നു.

https://www.youtube.com/watch?v=QrvMVA4Kzbc

പ്രതാപ് ഗോപാല്‍ എന്ന ചെറുപ്പക്കാരണൻ ആണ്  പ്രണവമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുന്നത്.ബാംഗ്ലൂര്‍ സ്വദേശിയായ പ്രതാപ് ഫാഷന്‍ ഡിസൈനറാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തന്റെ പേരിനേക്കാളും കൂടുതല്‍ കേട്ടിട്ടുള്ളത് പ്രണവ് എന്ന വിളിയാണ് എന്നാണ് പ്രതാപ് പറയുന്നത്. ””പലരും വന്ന് പ്രണവല്ലേ, മോഹന്‍ലാലിന്റെ മകനല്ലേ എന്നൊക്കെ ചോദിക്കും.ചിലർ ഉദ്ഘാടനത്തിനൊക്കെ വിളിച്ചിട്ടുണ്ട് എന്ന് പ്രതാപ് നേരത്തെ പറഞ്ഞിരുന്നു. ഈ രൂപസാദൃശ്യം ദൈവത്തിന്റെ മാജിക് ആണ് എന്നും പ്രതാപ് പറയുന്നു.