
ദിലീപ് നായകനാകുന്ന പ്രിൻസ് ആൻഡ് ഫാമിലി ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ സിനിമയുടെ പത്രസമ്മേളനത്തിൽ നടൻ സിദ്ദീഖിനെ ട്രോൾ ചെയ്ത ധ്യാൻ ശ്രീനിവാസന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സിദ്ദീഖ്. ധ്യാൻ പറഞ്ഞത്, ഓരോ സീനും എടുക്കുന്നതിന് മുന്‍പ് സിദ്ദീഖും, ദിലീപും സിനിമയിൽ ചേർക്കേണ്ട തമാശകളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നെങ്കിലും ആക്ഷന്‍ പറയുന്നതിന് മുന്‍പ് സംവിധായകന്‍ ബിന്‍റോ സ്റ്റീഫന്‍ ആ നിര്‍ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞിരുന്നുവെന്നുമാണ്.

ധ്യാനിന്റെ ഈ ട്രോളിനാണ് നടൻ സിദ്ധിഖ് മറുപടി നൽകുന്നത്,ഈ കാര്യം ധ്യാൻ പൊട്ടിചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും സിദ്ദീഖിന്റെ ഉത്തരം ഗൗരവത്തിലായിരുന്നു. ഞാനും ദിലീപും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, ഞങ്ങള്‍ മറ്റ് താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴും ഒരു സീന്‍ കിട്ടിക്കഴിഞ്ഞാല്‍ പരമാവധി ഇംപ്രൊവൈസ് ചെയ്യാന്‍ ശ്രമിക്കും. അത് ഹ്യൂമര്‍ മാത്രമല്ല, പല കാര്യങ്ങളും നമ്മള്‍ അങ്ങനെ ചെയ്യാറുണ്ട്.ഷാരിസിനോടും ബിന്‍റോയോടും ചോദിച്ചാല്‍ അറിയാം. അത് ദിലീപും ഞാനുമൊക്കെ സ്ഥിരം ചെയ്യുന്നതാണ്. ഷാരിസും ബിന്‍റോയും വന്നിട്ട് അത് വേണ്ട എന്ന് പറഞ്ഞത്, ധ്യാൻ എപ്പോൾ കേട്ടു എന്നതാണ് മനസിലാവാത്തത്.
അതുപോലെ ഷാരിസും ബിന്‍റോയും അത് വേണ്ട എന്ന് പറഞ്ഞിട്ടില്ല,ഒരു കഥാപാത്രത്തിന്‍റെ ചട്ടക്കൂട് മാത്രമാണ് അവര്‍ നമുക്ക് തരുന്നത്. അതിന് മജ്ജയും മാസവും ഒക്കെ വച്ചുപിടിപ്പിച്ച് അതിനൊരു സ്വഭാവം കൊണ്ടുവരേണ്ടത് നമ്മളാണ്. എനിക്കൊരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്.കിട്ടുന്നതില്‍ തൃപ്തനാവാതെ അതിനെ കൂടുതല്‍ കൂടുതല്‍ നന്നാക്കാനുള്ള ശ്രമം ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണെടാ പത്ത് നാല്‍പത് കൊല്ലമായിട്ട് ഇവിടെ നില്‍ക്കുന്നത്, ധ്യാനെ, സിദ്ദിഖ് പറഞ്ഞു.











