ആ ആരോപണം നിവിന് മാനസികമായി ബാധിച്ചു! നിവിൻ പോളിയുടെ ഇപ്പോളത്ത് മാനസികാവസ്ഥയെ കുറിച്ച് സിജു വിത്സൺ

നിവിൻ പോളിക്ക് കരിയറിലുണ്ടായ വീഴ്ച ആരാധകരെ ഏറെ വിഷമിപ്പിക്കുന്നുണ്ട് ഇപ്പോൾ. സമകാലീനരായ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ണി മുകുന്ദനുമെല്ലാം ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയാണ്. ഒരു കാലത്ത് ഇവരേക്കാൾ മുകളിായിരുന്നു നിവിൻ പോളി, എവിടെയോ വെച്ച് നിവിൻ പോളിക്ക് കാലിടറി.ബോഡി ഷെയിമിം​ഗ് കമന്റുകൾ നിവിനെതിരെ വന്നു. കൂടാതെ ഇതിനു പുറമെ വ്യാജ പരാതിയുമായി ഒരു യുവതി നടനെതിരെ രം​ഗത്ത് വന്നത്,എന്നാൽ അന്വേഷണത്തിൽ പീഡന പരാതിയിൽ നിവിൻ നിരപരാധിയാണെന്ന് തെളിഞ്ഞു. നിവിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച് സുഹൃത്തായ നടൻ സിജു വിൽസൺ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ആ ആരോപണം നിവിനെ മാനസികമായി ബാധിച്ചു, സിജു പറയുന്നു. ഇടയ്ക്ക് ഫോണിൽ സംസാരിക്കും. കാണാൻ പറ്റാറില്ല. എല്ലാവരും തിരക്കിലല്ലേ. കുറച്ച് നാൾ ബ്രേക്കെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ച് നാളുകളായി പുറത്തേക്ക് കാണാറില്ല. ആ പ്രശ്നം പരിഹരിച്ചു. പക്ഷെ ഞാൻ വിളിച്ച സമയത്ത് ഒരു ട്രോമയുണ്ട്. കുറ്റം ചെയ്യാത്തയാളാണ്. പക്ഷെ പത്ത് പേർ ന്യൂസ് കണ്ടാൽ ചിലപ്പോൾ നാല് പേർ വിശ്വസിക്കും. അവർക്ക് പ്രശ്നം സോൾവായതൊന്നും അറിയില്ലായിരിക്കും. ആ ട്രോമ കൊണ്ടായിരിക്കും, സിജു പറയുന്നു.

എന്നാൽ വ്യാജ ആരോപണമാണെന്ന് മനസിലായതിനാൽ ഈ ഘട്ടം മറികടന്ന് നിവിൻ തിരിച്ച് വരുമെന്നും സിജു വിൽസൺ വ്യക്തമാക്കി. ഒരു പ്രേക്ഷകനെന്ന നിലയിൽ അവന്റെ പെർഫോമൻസിന് ‍ഞാൻ വെയിറ്റിം​ഗാണ്. വൈകാതെ വരും അതിന്റെ തയ്യാറെടുപ്പിന്റെ ഭാ​ഗമായാണ് ഇപ്പോൾ പുതിയ ലുക്കിൽ കാണുന്നതെന്നും സിജു വിൽസൺ പറഞ്ഞു. അതേസമയം നിവിൻ പോളിയുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞതാണ് താനെന്നും കൂടുതലൊന്നും അറിയില്ലെന്നും സിജു വിൽസൺ പറയുന്നു. ഇനിയും നിവിന്റെ റിലീസ് ആകാനുള്ള ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ ആണ്. മലയാളി ഫ്രം ഇന്ത്യ, വർഷങ്ങൾക്ക് ശേഷം എന്നിവയാണ് നിവിൻ പോളിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.