സിൽക്ക് സ്മിതയെ കുറിച്ച് മനസ്സ് തുറന്ന് ആനന്ദ് രാജ്

തെന്നിന്ത്യൻ താരറാണിയായ സിൽക്ക് സ്മിതയുടെ ജീവിതവും അവരുടെ മരണവും ഏറെ ദുരൂഹത നിറഞ്ഞതായിരുന്നു. വർഷങ്ങൾക്കിപ്പുറം സിൽക്ക് സ്മിതയുടെ കഥ സിനിമയാക്കിയിരുന്നു. വിദ്യാ ബാലൻ നായികയായി വന്ന ഡേർട്ടി പിക്ചർ ഒരുപാട് പ്രശംസ നേടിയിരുന്നു. മാത്രമല്ല ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലന് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിൽക്ക് സ്മിതയെപ്പറ്റി സംസാരിക്കുകയാണ് തമിഴ് നടൻ ആനന്ദ് രാജ്. സിൽക്ക് സ്മിതയുടെ അടുത്ത സുഹൃത്തായിരുന്നു ആനന്ദ് രാജ്. അദ്ദേഹം പറഞ്ഞത് ഡേർട്ടി പിക്ചർ സിനിമ എടുക്കുമ്പോൾ തന്നെ വിളിച്ചിരുന്നെങ്കിൽ ഇതിലും കൂടുതൽ വിവരങ്ങൾ താൻ തരുമായിരുന്നു എന്നാണ് . സിൽക്ക് സ്മിതയുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ മാത്രമാണ് ആ സിനിമയിൽ കാണിച്ചിരിക്കുന്നത്. എന്നോട് ചോദിച്ചിരുന്നെങ്കിലും സിൽക്കുമായി ബന്ധപ്പെട്ട പല വിവരങ്ങൾ താൻ കൊടുത്തേനെ. അതി തീർച്ചയായും സിനിമക്ക് ​ഗുണം ചെയ്തേനെ എന്നും ആനന്ദ് രാജ് പറനയുന്നു. സിൽക്ക് സ്മിത മരിക്കുന്നതിനു മുന്നേ താനൊരു കന്നട സിനിമയിൽ അഭിനയിക്കുകയാണ്. ആ സിനിമയിൽ വില്ലനായിട്ടായിരുന്നു താൻ അഭിനയിച്ചത്. അവർക്ക് ഐറ്റം ഡാൻസ് കളിക്കാൻ ഒരാളെ വേണമെന്ന് തന്നോട് പറഞ്ഞിരുന്നു.

Silk Smitha4
Silk Smitha4

ആ വേഷത്തിനു വേണ്ടി സിൽക്ക് സ്മിതയുടെ പേര് താൻ നിർദ്ദേശിച്ചുവെന്നും ആനന്ദ് രാജ് ഓർക്കുന്നു. മാത്രമല്ല സ്മിത സിനിമക്കായി അഡ്വാൻസ് വാങ്ങിക്കുകയും ചെയ്തു. പക്ഷേ അതിനു പിറ്റേ ദിവസമാണ് സിൽക്ക് സ്മിത മരിക്കുന്നത്. ശരിക്കും വല്ലാത്തൊരു ഷോക്ക് ആയിരുന്നു അതെന്നാണ് ആൻഡ് രാജ് പറയുന്നത്.” മരണ വാർത്ത കേട്ടതോടെ ഷൂട്ടിം​ഗ് സെറ്റിൽ എല്ലാവരും ഞെട്ടി. അങ്ങനെ ഷൂട്ടിം​ഗ് നിർത്തി വെക്കേണ്ടി വന്നു. ആ വേഷം പിന്നീട് ചെയ്തത് അൽഫോൺസയാണ് എന്നും ആനന്ദ് രാജ് പറഞ്ഞു. സിനിമ മാത്രമായിരുന്നു സിൽക്ക് സ്മിതയുടെ ലോകം. എന്നാൽ മരണത്തിലെ ദുരൂഹതയാണ് ഏവരെയും ഞെറ്റിച്ചതെന്നും .” ആനന്ദരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. . അതേസമയം തെന്നിന്ത്യയെ ഒരു കാലത്ത് ഇളക്കി മറിച്ച താര റാണിയായിരുന്നു സിൽക്ക് സ്മിത. എൺപതുകളിൽ താരത്തിന്റെ കാൾ ഷീറ്റിനായി നിർമ്മാതാക്കൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റു സൂപ്പർസ്റ്റാറുകളേക്കാൾ തിരക്കേറിയ താരമായിരുന്നു സിൽക്ക്. മാത്രമല്ല ആ കാലഘട്ടത്തിൽ സിനിമ വിജയിക്കണമെങ്കിൽ സിൽക്ക്സ്മിതയുടെ ഒരു പാട്ട് മതിയെന്ന് വിശ്വസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അത്തരത്തിൽ സിൽക്ക് സ്മിത വളർന്നു പന്തലിച്ച കാലഘട്ടമായിരുന്നു അത്. അത്രക്കും കരിയറിൽ വലിയ നിലയിലെത്തിയപ്പോഴാണ് അകാല മരണം സംഭവിച്ചത്. 1980 ലാണ് സിനിമയിലെത്തുന്നത്. മലയാളം, തമിഴ്, തെലു​ഗു, കന്നട, ഹിന്ദി സിനിമകളിൽ സിൽക്ക് അഭിനയിച്ചിട്ടുണ്ട്.

silk smitha1
silk smitha1

തമിഴ് ചിത്രമായ വണ്ടിച്ചക്രം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് സിൽക്ക് എന്നത്. ആ പേരാണ് പിന്നീട് ചരിത്രമായത്. മാത്രമല്ല ഒരു വർഷം കൊണ്ട് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചു എന്ന ലോക റെക്കോർഡും സിൽക്ക് സ്മിതക്ക് സ്വന്തമാന് . ബി-​ഗ്രേഡ് സിനിമകളിലായിരുന്നു കൂടുതലും താരം പ്രത്യക്ഷപ്പെട്ടിരുന്നത്. സൂപ്പർ സ്റ്റാറുകൾക്കൊപ്പം പാട്ടു സീനിലും അല്ലാതെയും സിൽക്ക് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പമുള്ള സ്ഫടികത്തിലെ സിലക്സംതയുടെ വേഷം വല്ലാതെ ആഘോഷിക്കപ്പെട്ടിരുന്നു. അതേസമയം തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരമാണ് സിൽക്ക് സ്മിതയുടെ സുഹൃത്തായ അനന്ദ രാജ്. മലയാളം, തെലു​ഗു കന്നട ഭാഷകളിലും ആനന്ദ് രാജ് അഭിനയിച്ചിട്ടുണ്ട്.