Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Search
Tuesday, July 14, 2026
Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Home Film News
  • Film News

നിങ്ങള്‍ക്ക് തന്ന സമയം ഏതാണെന്ന് ചോദിച്ച് അദ്ദേഹം ഗെറ്റൗട്ട് അടിച്ചു, ആ ചമ്മല്‍ ഇപ്പോഴും മനസിലുണ്ട്; വേണുഗോപാല്‍

By
Rahul
-
Sunday, 31st July 2022, 6:05 pm IST
Facebook
Twitter
WhatsApp
Telegram
Copy URL

    മലയാളികളുടെ പ്രിയഗായകനാണ് ജി. വേണുഗോപാല്‍. മലയാളത്തിലെ മികച്ച പ്രണയഗാനങ്ങളിലൊന്നായ തൂവാനത്തുമ്പികള്‍ റിലീസ് ചെയ്തിട്ട് ഇന്ന് 35 വര്‍ഷം തിയകുകയാണ്. ചിത്രത്തിലെ ഒന്നാം രാഗംപാടി എന്ന ഗാനം ആലപിച്ചത് ജി വേണുഗോപാലും ചിത്രയും ചേര്‍ന്നായിരുന്നു. ഇപ്പോഴിതാ ഈ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്ന സമയത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ജി. വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

    ഇന്ന് ‘തൂവാനത്തുമ്പികള്‍ ‘ റിലീസായിട്ട് മുപ്പത്തിയഞ്ച് വര്‍ഷം തികയുന്നു. എന്റെ ആദ്യത്തെ മാസ് ഹിറ്റ് ഗാനമായ ‘ഒന്നാം രാഗം പാടി ‘ യും മദ്ധ്യവയസ്സിലേക്ക്. മദ്രാസ് എവിഎം ആര്‍ആര്‍ആര്‍ സ്റ്റുഡിയോയും, സീനിയര്‍ റിക്കാര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്തും എല്ലാം ഓര്‍മ്മയില്‍ പച്ച പിടിച്ചു നിന്നു ചിരിക്കുന്നു. ആദ്യമായി ഒരു സ്റ്റുഡിയോയില്‍ നിന്ന് ഗെറ്റൗട്ട് അടിക്കപ്പെട്ടതിന്റെ ചമ്മലാണ് പെട്ടെന്ന് മനസ്സില്‍’ എന്നാണ് വേണുഗോപാല്‍ കുറിച്ചത്.

    ഏതാണ്ട് പതിമൂന്ന് ദിവസം കൊണ്ടാണ് തൂവാനത്തുമ്പികളിലെ രണ്ട് പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തതെന്നും പെരുമ്പാവൂര്‍ രവിച്ചേട്ടനും, ഓര്‍ക്കസ്ട്ര അറേഞ്ച് ചെയ്യുന്ന മോഹന്‍ സിത്താരയോടുമൊപ്പം പാംഗ്രൂവ് ഹോട്ടലില്‍ പതിമൂന്ന് ദിവസം കഴിഞ്ഞുവെന്നും ശരവേഗത്തില്‍ നിരവധി പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്ന മദ്രാസ് സ്റ്റുഡിയോകളില്‍, ഈ മന്ദഗതി പലര്‍ക്കും അലോസരമുണ്ടാക്കിയിരുന്നിരിക്കണം എന്നും അദ്ദേഹം പറയുന്നു.

    ‘റിക്കാര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്ത് ആളൊരു ഇഞ്ചിയും, കൃത്യമായ സമയനിഷ്ഠ പുലര്‍ത്തുന്നയാളുമായിരുന്നു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി സമയത്തിനുള്ളില്‍ പാട്ട് ട്രാക്ക് എടുത്ത് വോയിസ് മിക്‌സ് ചെയ്യണം. രണ്ടാമത്തെ ടേക്കില്‍ പാട്ട് ഓക്കെ ആയി.അന്ന് ചിത്ര വേറൊരു റിക്കാര്‍ഡിംഗ് തിരക്കിലായതിനാല്‍, പത്മ എന്നൊരു ഗായികയാണ് ട്രാക്ക് പാടിയത്, ചിത്രയ്ക്ക് പകരം. ഏതാണ്ട് ഒരു മണിക്ക് ട്രാക്ക് പൂര്‍ത്തിയായി. എന്റെ ശബ്ദം ഒന്നുകൂടി എടുത്താല്‍ കൊള്ളാമെന്ന് എനിക്ക് തോന്നി. മടിച്ച് മടിച്ച് ഞാന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥന നടത്തി. പെരുമ്പാവൂര്‍ രവിച്ചേട്ടന്‍ ഓക്കെ പറഞ്ഞു. ഈ ഒരു പുതു തീരുമാനം, സ്റ്റുഡിയോ ടൈം വിട്ടൊരു പാട്ട്, അതും തന്റെ അനുവാദം ചോദിക്കാതെ, അത് സമ്പത്തിന് തീരെ പിടിച്ചില്ല. ഒരു കൊടുങ്കാറ്റ് പോലെ സമ്പത്ത് പാഞ്ഞ് വോയിസ് ബൂത്തിലെത്തി, മൈക്ക് ഹോള്‍ഡറില്‍ നിന്ന് മൈക്ക് ഊരി’ എന്നും വേണുഗോപാല്‍ കുറിച്ചു.

    നിങ്ങള്‍ക്ക് തന്ന സമയമേതാണ്, ഇപ്പോഴെത്രയാണ് സമയം എന്ന് ചോദിച്ച് അദ്ദേഹം ഗെറ്റൗട്ട് അടിക്കുകയായിരുന്നുവെന്നും ഇതിനിടയില്‍ ഒരു സെക്കന്റ് പോലും പാഴാക്കാതെ സമ്പത്ത് മൈക്ക് ഊരി അതിന്റെ വെല്‍റ്റ് കവറിലിട്ട് വന്ന വേഗത്തില്‍ വെളിയില്‍ പോയെന്നും വേണുഗോപാല്‍ ഓര്‍മ്മിക്കുന്നു. പി്ന്നീട് വേറൊരു സമയത്ത് സ്റ്റുഡിയോ റീബുക്ക് ചെയ്ത് പാട്ട് റിക്കാര്‍ഡിങ്ങ് കര്‍മ്മം നിര്‍വഹിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

     

     

     

    • TAGS
    • G Venugopal facebook post
    • thoovanathumbikal
    Facebook
    Twitter
    WhatsApp
    Telegram
    Copy URL
      Rahul

      RELATED NEWSMORE FROM AUTHOR

      ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

      വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്

      ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

      ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

      സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

      പ്രദീപ് രംഗനാഥൻ – മമിത ബൈജു- അശ്വത് മാരിമുത്തു-ദി ആൽഫ യൂണിറ്റ് ചിത്രം PRS01 ലോഞ്ച് വീഡിയോ പുറത്ത്

      പ്രേക്ഷകരെ പേടിപ്പിച്ചു ‘മുത്തശ്ശി’! ‘സീ5’ലെ പുതിയ സിരീസിന് മികച്ച അഭിപ്രായം

      ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

      ‘ഉയിർ’ മൂവി റിവ്യൂ: റോഷൻ മാത്യുവിന്റെ വേറിട്ട പോലീസ് വേഷം, മികച്ച ക്രൈം ത്രില്ലർ.

      അമ്മ-മകൻ സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും കഥയുമായി ‘മുത്തശ്ശി’; ജൂലൈ 3 മുതൽ സീ5 മലയാളത്തിൽ.

      ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

      b4blaze google news icon
      • ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്
      • വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്
      • ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി
      • ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ
      • സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്
      B4blaze News

      ABOUT US

      B4blaze News is an independent digital news platform based in Kerala, We bring every aspect of news topics directly from Entertainment, Technology, Politics, Current Affairs, Health and many more..

      Contact us: [email protected]

      FOLLOW US

      Facebook
      Instagram
      Linkedin
      Mail
      RSS
      Telegram
      Twitter
      WhatsApp
      Youtube

      © 2024 B4blaze News. Powered By B4 Entertainments P Ltd

      • Privacy Policy
      • About Us
      • Contact Us
      • Grievance Redressal