
തന്റെ വിവാഹ ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് ഗായകൻ വിജയ് യേശുദാസ്. എല്ലാ തീരുമാനത്തിലും മക്കൾ തന്നെയും ഭാര്യ ദർശനയേയും പിന്തുണയ്ക്കാറുണ്ടെന്നും തങ്ങൾക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നും വിജയ് ദേശുദാസ് പറയുന്നു.
വിജയ് യേശുദാസിന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള പല വാർത്തകളും മുൻപ് വന്നിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞാണ് താരം ഇപ്പോൾ താമസിക്കുന്നത്. എന്താണ് വിജയ് യേശുദാസിനും ഭാര്യയ്ക്കുമിടയിലെ പ്രശ്നം എന്നതിനെക്കുറിച്ച് താരം ഇതുവരെ എവിടെയും പറഞ്ഞിരുന്നില്ല. ഇപ്പോൾ താരം മനസ്സ് തുറക്കുകയാണ്.
‘തന്റെയും ദർശനയുടെയും ഭാഗത്ത് നിന്ന് നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോകുന്നതെന്നും പക്ഷേ, മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാവില്ലയെന്നും അതിന് കുറച്ച് സമയം ആവശ്യമാണ് എന്നും അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ് എന്നും വിജയ് യേശുദാസ് പറയുന്നു.

ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടി വെയ്ക്കാൻ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് തന്റെ തീരുമാനമാണ്. മക്കൾക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസ്സിലാക്കാനുള്ള പ്രായമായിയെന്നും മകൾക്ക് വളരെ പക്വതയുണ്ടെന്നും അവൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും തന്നെയും ദർശനെയേയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വിജയ് യേശുദാസ് പറയുന്നു. മകൾക്ക് ഇപ്പോൾ 15 വയസ്സും മകന് 9 വയസ്സുമാണ്. മകൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ച് തുടങ്ങിയിരിക്കുന്നുവെന്നും സാഹചര്യം മനസ്സിലായി വരുന്നതേയുള്ളൂവെന്നും വിജയ് പറയുന്നു.
‘തന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോട് പറയുന്നതും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ എന്ന് പറഞ്ഞുനടക്കേണ്ട എന്ന് പറയുന്നവരുമുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർത്ഥവുമില്ലയെന്നും റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ മക്കളെ ഉപദേശിക്കാൻ തനിക്ക് താത്പര്യമില്ലയെന്നും വിജയ് യേശുദാസ് പറയുന്നു’.
ഇന്നത്തെ കാലത്ത് ഇതൊക്കെ നോര്‍മലായി. പക്ഷേ എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ലയെന്നും ഞങ്ങള്‍ക്കിടയില്‍ എന്തൊക്കെ നടന്നിട്ടുണ്ടെങ്കിലും കുടുംബത്തില്‍ സന്തോഷം കണ്ടെത്താന്‍ തങ്ങള്‍ രണ്ടാള്‍ക്കും സാധിക്കുന്നുണ്ട്. അത് തന്നെ വലിയ കാര്യമാണ് എന്നും വിജയ് യേശുദാസ് വ്യക്തമാക്കിയിരുന്നു”.
അതേസമയം വിജയ് യേശുദാസും ദർശനയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അഞ്ച് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആണ് 2007 ൽ ഇരുവരും വിവാഹിതരായത് . രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. വിജയ യേശുദാസിനും ഭാര്യയ്ക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ കുറേകാലമായി വാർത്തകൾ ഉണ്ടായിരുന്നു.
അതേസമയം ഏറെ ആരാധകരുള്ള ഗായകനാണ് വിജയ് യേശുദാസ്. നിരവധി ഹിറ്റുഗാനങ്ങൾ വിജയ് സമ്മാനിച്ചിട്ടുമുണ്ട്. യേശുദാസിന്റെ മകൻ എന്നതിനപ്പുറത്തേക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . എന്നാൽ വിജയ് യേശുദാസ് നടി ദിവ്യ പിള്ളയുമായി പ്രണയത്തിലാണെന്ന വാർത്തകളും അടുത്തിയോടെ വന്നിരുന്നു. എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നതായിരുന്നു അതിന് കാരണമായി ചിലർ കണ്ടെത്തിയത്.











