‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ വേ​ഗം ശ്രദ്ധ നേടിയെടുത്തു. നടിയുടെ വിവാഹ നിശ്ചയം നേരത്തെ ആഘോഷമാക്കിയിരുന്നു ആരാധകർ. ഇപ്പോൾ താരത്തിന്റെ വിവാഹം വാർത്തകൾക്കുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുള്ള താരം കല്യാണക്കുറി അടിച്ചതിന്റെ സന്തോഷമാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. വെഡിങ് കാർഡ് കണ്ടുപിടിക്കാൻ കുറച്ചധികം കഷ്‌ടപ്പെട്ടെന്നാണ് താരം പറയുന്നത്. കുറച്ച് എന്റെയും ഏട്ടന്റെയും ഇഷ്ടത്തിനും ബാക്കി വീട്ടുകാരുടെ ഇഷ്ടത്തിനുമാണ് എല്ലാം ചെയ്തത്.

“അവസാനം രാഹുൽ ആൻഡ് ശ്രീവിദ്യ ഒരു കല്യാണ കത്തിൽ വന്നു, എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. നമ്മൾ ഒരുപാട് ഒന്നിച്ച് യാത്ര ചെയ്തു, പ്രേമിക്കാം എന്നുള്ളത് ഈസിയാണ്, അത് കല്യാണത്തിലെത്തിക്കുകയാണ് ബുദ്ധിമുട്ട്. എല്ലാ റിലേഷൻഷിപ്പും വർക്ക് ആവണമെന്നില്ല, ഇത് വലിയൊരു കാര്യമാണ് ദൈവത്തിന്റെ അനുഗ്രഹമായാണ് ഞാൻ കാണുന്നത്” ശ്രീവിദ്യ പറയുന്നു. ഇം​ഗ്ലീഷിലും മലയാളത്തിലുമായി രണ്ട് കല്യാണ കുറികളാണ് അടിച്ചിട്ടുള്ളത്.

സംവിധായകൻ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ ഭാവി വരൻ. ‘ഇനി അഞ്ച് മാസം കൂടെയുണ്ട്. സെപ്റ്റംബർ 8 ന്, രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂർത്തത്തിൽ എറണാകുളത്ത് വച്ചിട്ടാണ് വിവാഹം. വിവാഹത്തിന് ശേഷം രാഹുലിന്റെ നാട്ടിൽ വച്ച് പത്താം തിയ്യതി റിസപ്ഷൻ നടത്താം എന്നാണ് തീരുമാനം. പക്ഷെ അതിന്റെ കൃത്യമായ ഡേറ്റ് പ്ലാൻ ചെയ്തിട്ടില്ല. കല്യാണത്തിന്റെ ഡേറ്റ് മാത്രമേ ഇപ്പോൾ എടുത്തിട്ടുള്ളൂ’ – ശ്രീവിദ്യ അറിയിച്ചു.