
ഒരു കാലത്ത് ഇന്ത്യൻ സിനിമാ രംഗം അടക്കി വാണിരുന്ന താരറാണിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. ഒരുമിച്ച് നിരവധി സിനിമകളിൽ ഇവർ വേഷമിട്ടുണ്ട്. എന്നാൽ ഒരുമിച്ച് ഏറെക്കാലം അഭിനയിച്ചിട്ടും ഇവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നില്ല. സൗഹൃദമില്ലെന്ന് മാത്രമല്ല അകൽച്ചയും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ശ്രീദേവിയാണ് ജയപ്രദയിൽ നിന്നും അകലം കാണിച്ചതെന്നാണ് അന്ന് പ്രചരിച്ച സംസാരങ്ങൾ. മുമ്പൊരിക്കൽ ശ്രീദേവിയെക്കുറിച്ച് ജയപ്രദ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. സിനിമയിൽ യഥാർത്ഥ ചേച്ചിയെയും അനുജത്തിയെയും പോലെ അഭിനയിക്കും. എന്നാൽ സീനെടുത്ത് കഴിഞ്ഞാൽ ഞങ്ങൾ സംസാരിക്കുക പോലുമില്ല. ശ്രീദേവി കസേരയെടുത്ത് എന്നിൽ നിന്നും മാറി ഇരിക്കും. ആരോടും അധികം സംസാരിക്കില്ല. ആര് മുന്നിൽ വന്നാലും കാലിൻമേൽ കാൽ കയറ്റി ഇരിക്കും. ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടില്ല. പക്ഷെ തനിക്ക് ശ്രീദേവിയുടെ പെരുമാറ്റം ഇഷ്ടമായിരുന്നില്ലെന്ന് ജയപ്രദ അന്ന് തുറന്ന് പറഞ്ഞു. നേരത്തെ ഇവർ രണ്ട് പേർക്കൊപ്പവും പ്രവർത്തിച്ച നടി കുട്ടി പത്മിനിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ജയപ്രദയോട് ശ്രീദേവിക്ക് ഈഗോ ഉണ്ടായിരുന്നെന്ന് അന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു.

ശ്രീദേവി തന്നോട് സംസാരിക്കാത്ത കാര്യം ജയപ്രദ തന്നോട് പങ്കുവെക്കുമായിരുന്നെന്നും അന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു. ഒരേ കാലഘട്ടത്തിൽ കരിയറിൽ സജീവമായ ശ്രീദേവിയും ജയപ്രദയും തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നും ബോളിവുഡിലേക്കും കടന്നു. അഭിനയ മികവ്, നൃത്തത്തിലെ മികവ്, വശ്യ ഭംഗി, സ്ക്രീൻ പ്രസൻസ് എന്നിവയിലെല്ലാം അക്കാലത്ത് ശ്രീദേവിക്ക് ഒരു എതിരാളിയുണ്ടായിരുന്നെങ്കിൽ അത് ജയപ്രദ മാത്രമായിരുന്നു. ശ്രീദേവിയേക്കാളും ജയപ്രദയുടെ സൗന്ദര്യത്തെയാണ് സിനിമാ പ്രേക്ഷകർ ഒന്നാകെ അക്കാലത്ത് വാഴ്ത്തി പാടിയത്. ശ്രീദേവി പിന്നീട് കോസ്മെറ്റിക് സർജറിയിലൂടെ മൂക്കിന് മാറ്റം വരുത്തിയതിന് ശേഷമാണ് ശ്രീദേവിയുടെ ജനപ്രീതി വീണ്ടും കൂടിയത്. എന്നാൽ പക്ഷെ നിരവധി സിനിമകളിൽ ശ്രീദേവിയും ജയപ്രദയും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. സഹോദരിമാരായിട്ടാണ് പല സിനിമകളിലും ഇവർ എത്തിയത്. ചേച്ചിയും അനിയത്തിയുമായി എത്തുന്ന ഇവർക്ക് രണ്ട് പേർക്കും തുല്യ പ്രാധാന്യവും ഈ സിനിമകളിൽ ലഭിക്കാറുണ്ടായിരുന്നു. അതേസമയം ശ്രീദേവിയുടെയും ജയപ്രദയുടെയും വ്യക്തി ജീവിതവും ഒരേ പോലെ വാർത്തകളിൽ ഇടം പിടിച്ചതാണ്. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണ കാരണം സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ പുറത്ത് വന്നെങ്കിലും പിന്നീടവ കെട്ടടങ്ങി.

നിർമാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം ചെയ്തത്. ബോണി കപൂറിന്റെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ശ്രീദേവി ഇദ്ദേഹവുമായി അടുക്കുന്നത്. ശ്രീദേവി ഗർഭിണിയായതോടെ ആദ്യ ഭാര്യ ബന്ധം പിരിഞ്ഞെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ജാന്വി കപൂറും ഖുശി കപൂറൂമാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കൾ. ശ്രീദേവിയുടെ രണ്ട് പെൺമക്കളും ഇന്ന് സിനിമയിൽ സജീവമാണ്. ജയപ്രദ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തന്നെ രാഷ്ട്രീയത്തിലേക്കും ചുവടു മാറി. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേക്ക് എത്തുന്നത്. ജയപ്രദ ആകട്ടെ സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. മലയാളത്തില്‍ ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്. 280ലധികം സിനിമകളിൽ ജയപ്രദ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. നിർമാതാവ് ശ്രീകാന്ത് നഹാതെയെയാണ് ജയപ്രദ വിവാഹം ചെയ്തത്. ഇദ്ദേഹവും നേരത്തെ വിവാഹിതനാണ്. എന്നാൽ ബോണി കപൂറിനെ പോലെ ആദ്യ ഭാര്യയുമായി പിരിഞ്ഞ ശേഷമല്ല ശ്രീകാന്ത് നഹ്ത ജയപ്രദയെ വിവാഹം ചെയ്തത്. ആദ്യ വിവാഹ ബന്ധം നിലനിൽക്കെ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാകാൻ ജയപ്രദ തയ്യാറാവുകയായിരുന്നു.











