
തെന്നിന്ത്യൻ നടി പ്രിയങ്ക മോഹൻ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ വേദി തകർന്ന് അപകടം. തെലങ്കാനയിലെ തൊരൂരാണ് സംഭവം. ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.
വേദിയിൽ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നിൽക്കുമ്പോൾ പെട്ടെന്ന് സ്റ്റേജ് തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. പ്രിയങ്ക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് പ്രിയങ്ക മോഹൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ആശങ്കപ്പെടുന്നതുപോലെ വലിയ പരിക്കുകളൊന്നും പറ്റിയില്ലെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയും പ്രിയങ്ക കുറിച്ചു. നടിക്കൊപ്പം ഉദ്ഘാടനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്.

വേദിയിൽ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നിൽക്കുമ്പോൾ പെട്ടെന്ന് സ്റ്റേജ് തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഉദ്ഘാടനത്തിനിടെ വേദി തകർന്ന് വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വേദിയില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്ന ചെറിയ സ്‌റ്റേജ് തകര്‍ന്നുവീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇവിടെനിന്ന് പ്രിയങ്ക മോഹൻ എഴുന്നേറ്റ് മാറി നിൽക്കുന്നതും വിഡിയോയിൽ കാണാം. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവർ അതിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ കൂടി ഉറപ്പുവരുത്തണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. പരിപാടിക്ക് അനുമതി കൊടുക്കുന്നവർ സംഘാടകർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തണമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.
നാനി നായകനായെത്തിയ ഗാങ് ലീഡർ എന്ന സിനിമയിലൂടെയാണ് പ്രിയങ്ക ശ്രദ്ധ നേടിയത്. പിന്നാലെ ഡോക്ടർ, എതിര്‍ക്കും തുനിന്തവന്‍, ഡോൺ, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. നാനി നായകനായ സൂര്യാസ് സാറ്റർഡേയാണ് പ്രിയങ്കയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജയം രവി നായകനാകുന്ന ബ്രദർ, പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഓജി എന്നിവയാണ് പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

അതേസമയം ജയംരവിയോടൊപ്പം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ബ്രദറിൽ പ്രിയങ്കയാണ് നായിക. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ജയം രവിയും നടി പ്രിയങ്കയും വിവാഹം കഴിഞ്ഞ രീതിയില്‍ നില്‍ക്കുന്ന ഫോട്ടോകളും പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം നേരത്തെ വന്നതാണ്. ഒക്ടോബര്‍ 31 ന് സിനിമ തിയേറ്ററുകളെത്തുകയും ചെയ്യു. സിനിമയ്‌ക്കൊരു വ്യത്യസ്ത പ്രമോഷന്‍ നല്‍കി അണിയ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പ്രിയങ്ക മോഹന്റെയും ജയം രവിയുടെയും രഹസ്യ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിച്ചത്.











