
സംവിധായകൻ മണിരത്നത്തിനും, കമൽ ഹാസനും, രാംഗോപാൽ വര്‍മ്മ എന്നിവരുടെ ഇഷ്ടമുള്ള നടൻ മോഹൻലാൽ.വെളിപ്പെടുത്തി നടി സുഹാസിനി. ‘ബറോസിന്റെ’ റിലീസിനൊടനുബന്ധിച്ച് മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിടെയാണ് സുഹാസിനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ പറ്റി താന്‍ ആവേശത്തോടെ കമലിനോട് പറയുമ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചോ എന്നാണ് കമൽ ഒരിക്കൽ ചോദിച്ചത് സുഹാസിനി പറയുന്നു. കമലിന്റെ ഇഷ്ടനടന് താങ്കളാണെന്ന് അറിയാമോ ?മോഹൻലാലിനോട് സുഹാസിനി പറഞ്ഞു.മോഹന്‍ലാലിന്റെ അഭിനയം കാണണം എന്ന് കമൽ പറയും. അന്ന് എനിക്ക് 20 വയസും അദ്ദേഹത്തിന് 27 വയസുമാണ്. 27 വയസുള്ളപ്പോൾ തുടങ്ങിയ ഇഷ്ടമാണ് ലാലിനോടെ കമലിനുള്ളത് സുഹാസിനി പറഞ്ഞു.

27 വയസ്സുള്ളപ്പോഴേ അദ്ദേഹം പറയും, മോഹന്‍ലാല്‍ എന്തൊരു അഭിനയമാണെന്ന്. അങ്ങനെ എല്ലാവരും താങ്കളുടെ ഫാൻ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചത് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം ബറോസ് ഒരുക്കിയിരിക്കുന്നത്.












