
1999 ല്‍ പുറത്തിറങ്ങിയ ഉണൈ തേടി എന്ന ചിത്രം അജിത്തിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമയാണ്. നായിക ആയെത്തിയത് മാളവികയും. മാളവികയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ആ ചിത്രത്തിന്റെ പാട്ട് രംഗങ്ങള്‍ ചിത്രീകരിക്കാനായി ന്യൂസിലാന്റിലേക്ക് പോയ അനുഭവം സുന്ദര്‍ പങ്കു വെയ്ക്കുന്നു.
ആ സമയത്ത് ഭീകരമായ ബാക്ക് പെയിന്‍ പ്രശ്നം നേരിടുകയായിരുന്നു അജിത്ത്. നമ്മള് നടക്കുമ്പോള്‍, നമ്മുടെ കാല് അത് സെന്‍സര്‍ ചെയ്ത് തലച്ചോറിന് കൊടുത്തതിന് ശേഷമല്ലേ നമ്മള് അടുത്ത കാല് എടുത്ത് വയ്ക്കുന്നത്. പക്ഷേ അദ്ദേഹത്തിന് ആ സെന്‍സ് ഇല്ല.
അത്രയേറെ തണുപ്പുള്ള ഭാഗത്താണ് തങ്ങള്‍ ഷൂട്ട് ചെയ്തത്. യൂണിറ്റിലെ എല്ലാവരും ഓരോ കാലടി വയ്ക്കുമ്പോഴും അത്രയേറെ ബുദ്ധിമുട്ടുന്നു. എന്നാല്‍ അദ്ദേഹം മാത്രം കൂളായി, ഈസിയായി നടന്നു. അത് ചോദിച്ചപ്പോഴാണ് അജിത് പറഞ്ഞത്, തനിക്കൊന്നും അറിയുന്നില്ല എന്ന്. അത്രയേറെ കഷ്ടപ്പെട്ട ആളാണ് അജിത് എന്നാണ് സുന്ദര്‍ സി പറയുന്നത്.











