സണ്ണിയ്ക്ക് ജാഡയാണോ..? എന്റെ നിയന്ത്രണം വിട്ടുപോയി..!! അന്ന് നടന്നതിനെ കുറിച്ച് നടന്‍..!!

Suuny Wayne Fan Boy Isuue
Suuny Wayne Fan Boy Isuue

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടനാണ് സണ്ണി വെയ്ന്‍. മുന്‍പ് നടന്‍ തന്റെ ഒരു ആരാധകനോട് നിയന്ത്രണം വിട്ട് സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. അത് സണ്ണി വെയ്ന്‍ എന്ന നടനോട് ചിലര്‍ക്കെങ്കിലും പരിഭവം തോന്നാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്തായിരുന്നു അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി.

നടന്റെ വാക്കുകളിലേക്ക്… പൊതുവെ ഫോണില്‍ മെസേജുകള്‍ അധികം നോക്കാത്ത ആളാണ് താന്‍. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പര്‍ തപ്പി പിടിച്ച് ആളുകള്‍ മെസേജ് അയക്കുമ്പോള്‍, നമ്മളോടുള്ള സ്നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്. എന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ട്. അന്ന് താന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു.

മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും മൈന്റ് ചെയ്തില്ല. കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള തന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ തന്റെ മാനസികാവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്.