നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സുരേഷ് ഗോപിക്ക് നിരവധി ആരാധകരാണുള്ളത്. നിരവധി ചിത്രങ്ങളുടെ ഭാഗമായ സുരേഷ് ഗോപിയുടെ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും എന്നും പ്രേക്ഷകരെ കോരി ധരിപ്പിച്ചിട്ടുണ്ട്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു എങ്കിലും ഇടക്കാലത്ത് സുരേഷ് താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തിരുന്നു.

അച്ചന്റെ പാത പിന്തുടർന്ന് മകൻ സുരേഷ് ഗോപിയും സിനിമയിലേക്ക് എത്തിയിരുന്നു. ആദ്യം സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലിൽ ആണ് ഗോകുൽ സുരേഷ് അറിയപ്പെട്ടിരുന്നത് എങ്കിലും പിന്നീട് തന്റേതായ കഴിവിൽ ഗോകുൽ സുരേഷ് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. എന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടാൻ ഗോകുൽ സുരേഷിന് കഴിഞ്ഞു നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ഗോകുൽ സുരേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കിംഗ് ഓഫ് കൊത്തയിൽ ആണ്. ഇപ്പോഴിതാ സുരേഷ് ഗോപി മകൻ ഗോകുൽ സുരേഷിന്റെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമയുമായി താൻ അകന്നു നിൽക്കുന്ന സമയത്ത് ആണ് ഗോകുൽ സിനിമയിലേക്ക് എത്തുന്നത്. ആറു വർഷക്കാലം ആണ് താൻ സിനിമയുമായി മാനസികമായി വിട്ട് നിന്നത്. ആ സമയത്ത് ആണ് ഗോകുൽ സിനിമയിലേക്ക് വരുന്നത്. അവന്റെ സിനിമകൾ ഒന്നും തിയേറ്ററിൽ പോയി താൻ കണ്ടിരുന്നില്ല. ഇതിൽ അവനു വിഷമം ഉണ്ടെന്നു ഭാര്യ എന്നോട് പറഞ്ഞപ്പോഴാണ് അവന്റെ സിനിമ ഞാൻ തിയേറ്ററിൽ പോയി കാണുന്നത്. ഇരയാണ് ഞാൻ കണ്ട സിനിമ. അവൻ നല്ല ഒരു ആക്ടർ ആണെന്ന് എനിക്ക് അന്ന് മനസ്സിലായി. എന്നാൽ ഞാൻ അത് അവനോട് പറഞ്ഞില്ല. അങ്ങനെ പറയാൻ എനിക്ക് തോന്നിയില്ലായിരുന്നു എന്നുമാണ് സുരേഷ് ഗോപിപറയുന്നത് .











