
രാജ്യസഭയില്‍ ചിരി പടര്‍ത്തി സുരേഷ് ഗോപി എം.പിയുടെ ‘താടി’. എംപിയുടെ താടി സംബന്ധിച്ച് സഭാധ്യക്ഷനായ ഉപരാഷ്ട്രപതിയുടെ ചോദ്യവും സുരേഷ് ഗോപിയുടെ മറുപടിയുമാണ് മറ്റ് അംഗങ്ങളെ ചിരിപ്പിച്ചത്.
സഭയില്‍ സംസാരിക്കുന്നതിനായി സുരേഷ് ഗോപി എഴുന്നേറ്റ് സംസാരം ആരംഭിച്ചപ്പോഴാണ് അധ്യക്ഷന്റെ ചോദ്യമെത്തിയത്. അത് മാസ്ക് ആണോ താടി ആണോ എന്ന് ചിരിച്ചുകൊണ്ടായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം.
അത് താടി ആണെന്നും, തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അപ്പോഴേയ്ക്കും അധ്യക്ഷന്റെ ചിരി മറ്റുള്ള അംഗങ്ങളിലേയ്ക്കും പടര്‍ന്നു.











