
ഹൃദയാഘാതത്തെ തുടർന്ന് 6 മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ നാട്ടിലേക്ക് കൊണ്ടു വരുന്നു.
വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നുമാണ് രജേഷിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്.
വെല്ലൂർ ആശുപത്രിയിലെ ഡോക്ടർമാരുടെ പാനലുമായി ചികിത്സാ കാര്യങ്ങൾ ഏകോപിച്ച ശ്രീ സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്. ആര്‍ ശ്രീകണ്ഠന്‍ നായര്‍, കൃഷ്ണമൂര്‍ത്തി എസ് ആര്‍. എന്നിവരോടും തീരാത്ത നന്ദി. രാജേഷിന്റെ സുഹൃത്തുക്കൾ, മുൻപ് കൂടെ ജോലി ചെയ്തിരുന്നവർ തുടങ്ങി അവിടെ എത്തിയത് മുതൽ ഇന്നുവരെയും ഞങ്ങളെ ചേർത്ത് നിർത്തിയ കുറച്ചു ദൈവ തുല്യരായ ആളുകൾ ചികിത്സാ സഹായം നൽകിയവർ എല്ലാവർക്കും നന്ദിയെന്നാണ് പ്രതാപ് കുറിച്ചത്.











