
മലയാളത്തിന്റെ പ്രിയ താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മി. സിനിമയില്‍ അല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കുഞ്ഞാറ്റ. റീല്‍സ് വീഡിയോകളിലൂടെയാണ കുഞ്ഞാറ്റ താരമായത്. നടന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളാണ് കുഞ്ഞാറ്റ. ഇരുവരും പിരിഞ്ഞെങ്കിലും മനോജിനൊപ്പമാണ് മകളുള്ളത് എങ്കിലും അവധി ദിവസങ്ങളില്‍ അമ്മയുടെ കൂടെയും ചേരാറുണ്ട് കുഞ്ഞാറ്റ.

ഇപ്പോഴിതാ കുഞ്ഞാറ്റയുടെ പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ ഒരു സര്‍പ്രൈസ് അതിഥിയെയും കാണിക്കുന്നുണ്ട് കുഞ്ഞാറ്റ. കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു കുഞ്ഞാറ്റയുടെ പിറന്നാള്‍ പാര്‍ട്ടി നടത്തിയത്. ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായി ബോളിവുഡ് നടന്‍ വരുണ്‍ ധവാനെ കണ്ട സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.

സുഹൃത്തുക്കളോടൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിനിടെയാണ് വരുണ്‍ ധവാനെ കുഞ്ഞാറ്റ കാണുന്നത്. ‘സ്വപ്നതുല്യമായ രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ അവസരം ഒരുക്കിയതിന് ദൈവത്തിന് നന്ദി, എന്റെ ജന്മദിനം വൈകി ആഘോഷിച്ചതിന് ദൈവത്തിന് നന്ദി. ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വലിയ ജന്മദിന സമ്മാനം, ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്നു പറഞ്ഞാണ് വരുണ്‍ ധവാനൊപ്പമുള്ള ചിത്രം കുഞ്ഞാറ്റ പങ്കുവച്ചത്. മനോജ് കെ. ജയനും കുഞ്ഞാറ്റയുടെ സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.











