
ഹിന്ദു സംഘടനകളും ,സംഘപരിവാർ ഇടങ്ങളും വൻ എതിർപ്പ് ഉയർത്തി വിമർശനങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’, കഴിഞ്ഞ ദിവസമായിരുന്നു ചിത്ര൦ റിലീസ് ചെയ്യ്തിരുന്നത്, ഹിന്ദു സംഘടനകളും സംഘപരിവാർ ഇടങ്ങലും വൻ എതിർപ്പ് ഉയർത്തിയതിനാൽ വരും ദിവസങ്ങളിലേ സിനിമയുടെ കുതിപ്പ് എന്താകും എന്ന് ആകാംഷയുണ്ട്, എന്നാൽ ഇപ്പോൾ വിമര്ശനങ്ങൾക്കിടയിൽ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രം മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്തിരുന്നു.

മോഹൻലാലും, പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച എമ്പുരാൻ സിനിമ ആദ്യ ദിനം നേടിയത് 22 കോടി. രാജ്യത്താകമാനം ഉള്ള കണക്കാണിത്. ബോക്സ്ഓഫിസില്‍ ആദ്യദിനം ചരിത്രം സൃഷ്ടിച്ച് ‘എമ്പുരാൻ’. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കളക്‌ഷൻ നേടുന്ന മലയാള ചിത്രമായി സിനിമ മാറി, സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നികിന്റെ റിപ്പോർട്ട് പ്രകാരം മലയാളം പതിപ്പ് 19.45 കോടിയും തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായാണ് കണക്ക്.
കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ചുലക്ഷവുംനേടിയിരിക്കുകയാണ്, ആഗോളതലത്തിൽ ആദ്യദിനം 65 കോടി സിനിമ നേടിയെന്നാണ് അനൗദ്യോഗിക കണക്ക്.വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഓവർസീസ് കലക്‌ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിതിനേക്കാൾ ഓപ്പണിങ് ആണ് എമ്പുരാന് ലഭിച്ചത്. യുകെയിലും ന്യൂസിലാൻഡിലും ഏറ്റവുമധികം ഓപ്പണിങ് കലക്‌ഷൻ ലഭക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി.അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം തന്നെ ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഇങ്ങനൊരു നേട്ടം കൈവരിക്കുന്നത്.ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്‌ഷൻ 80 കോടി കടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.












