
നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ ‘സൂക്ഷ്മദർശിനി’യുടെ പ്രൊമോഷൻ പരിപാടിക്കിടെയുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വേദയിൽ നായികയായ നസ്രിയയെ പരിചയപ്പെടുത്തുന്നതിനായി ആങ്കർ നൽകിയ ഇൻട്രോ അനൗൺസ്‌മെന്റിലെ വാചകപ്പിശകാണ് താരങ്ങളെയും കാണികളെയും ഒരേപോലെ പൊട്ടിച്ചിരിപ്പിച്ചത്.
‘സൂക്ഷ്മദർശിനി’ എന്ന് പറയുന്നതിന് പകരം ‘സൂക്ഷമ മട രാഷിണി’ എന്ന് ആങ്കർ തെറ്റായി ഉച്ചരിക്കുകയായിരുന്നു. വാചകപ്പിശക് കേട്ടതും വേദിയിലിരുന്ന നസ്ലിനും നസ്രിയക്കും ചിരി അടക്കാനായില്ല. കേട്ടത് വിശ്വസിക്കാനാകാതെ പരസ്പരം നോക്കി പൊട്ടിച്ചിരിച്ച താരങ്ങളുടെ പ്രകടനം ചടങ്ങിന്റെ അന്തരീക്ഷം കൂടുതൽ ലളിതവും സന്തോഷഭരിതവുമാക്കി.
പ്രമോഷൻ ചടങ്ങിന്റെ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിലും രസകരമായ കമന്റുകളാണ് നിറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് ‘സൂക്ഷ്മദർശിനി’. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വൻ തരംഗമായി മാറിയിട്ടുണ്ട്.












