അഭിനയത്തിൽ മാത്രമല്ല ആനയുടെ കാര്യത്തിൽ ആയാലും, ചെണ്ടകൊട്ടിന്റെ കാര്യത്തിൽ ആയാലും തന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന ഒരു നടൻ ആണ് ജയറാം, ഇപ്പോൾ ജയറാമിന്റെ ചെണ്ടമേളത്തെ കുറിച്ച് നടൻ ടിനി ടോം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു ജയറാമേട്ടന്റെ ചെണ്ടകൊട്ടിൽ, ശരിക്കും പുള്ളി കൊട്ടുന്നുണ്ടോ അതോ എന്ന് ടിനി പറയുന്നു.

അങ്ങനെ ഞങ്ങൾ ഒന്നിച്ചു മാർക്കോണി മത്തായി ചെയുന്ന സമയത്തു എന്റെ ഈ സംശയം ഇല്ലാതാക്കാൻ തീരുമാനിച്ചു, അതിനു വേണ്ടി ഞാൻ അദ്ദേഹത്തോട് പറഞ്ഞു ചേട്ടാ അടുത്ത ചെണ്ട കൊട്ടിനെ ഞാനും വരുന്നുണ്ട് എന്ന്, എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞു എടാ ഞാൻ സിനിമയിൽ നിന്നും ആരെയും കൊണ്ടുപോകില്ല, കാരണം നാലഞ്ച് മണിക്കൂറോളം എടുക്കുന്ന പരിപാടിയാണ് ഈ തായമ്പക എന്ന് പറയുന്നത്.

അതിനെ നല്ല ക്ഷമ വേണം, നിന്നവർ വെറുത്തുപോകും എന്ന്, മറ്റെന്നാൾ ഏറ്റുമാനൂർ അമ്പലത്തിൽ മേളം ഉണ്ട് നീ വന്നോ അങ്ങനെ താൻ പോയി. അന്നദ്ദേഹത്തെ താൻ ശ്രെദ്ധിച്ചു ശരിക്കും അദ്ദേഹം കൊട്ടുകയാണോ അതോ അഭിനയിക്കുകയാണോ എന്ന് അല്ല അദ്ദേഹം നല്ല രസം പിടിച്ചു കൊട്ടുകയാണ്, ശരിക്കും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ടിനി ടോം പറയുന്നു.












