
മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടൻ ആണ് ടി പി മാധവൻ, ഇപ്പോൾ താരത്തിന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്.

അദ്ദേഹം അവശനായി തിരുവനന്തപുരത്തുള്ള ഒരു ലോഡ്ജ് മുറിയിൽ കഴിയുകയാണ് ചില സുഹൃത്തുക്കൾ അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിച്ചത്. കുറച്ചു നാളുകൾ ആരോഗ്യവാനായി കഴിഞ്ഞ സമയത്തു ചില സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചിരുന്നു എന്നാൽ പിന്നീടദ്ദേഹത്തിന് മറവി രോഗം പിടിപെട്ടു.

തിരുവനന്തപുരം വഴുതക്കാടാണ്നടന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. 600ല്‍ അധികം സിനിമകളിലും , സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍.












