
മലയാളി താരം ശാലിൻ സോയയും തമിഴിലെ പ്രമുഖനായ ഒരു യൂട്യൂബറും തമ്മിൽ പ്രണയത്തിലായെന്ന് റിപ്പോർട്ട്. യൂട്യൂബർ ടി ടി എഫ് വാസന്റെ ഒരു പോസ്റ്റ് ആണ് ഇത്തരമൊരു വാർത്തയ്ക്ക് പിന്നിൽ. നടിക്ക് ആശംസകൾ അറിയിച്ച് വാസൻ പങ്കുവെച്ച പോസ്റ്റിലൂടെ പ്രണയകഥയും ചർച്ചയാവുകയായിരുന്നു. ‘മൈ ലവർ ഇൻ കുക്ക് വിത്ത് കോമാലി’ എന്ന തലക്കെട്ടോടെ ഷാലിനൊപ്പമുള്ള വീഡിയോയാണ് വാസൻ പോസ്റ്റ് ചെയ്തത് ശാലിനുമായുള്ള ബന്ധം ഈ തലക്കെട്ടിലൂടെ തന്നെ വാസൻ സ്ഥിരീകരിച്ചിരിക്കുകയാണ്.

കോമാലിയുടെ അഞ്ചാം സീസണിലാണ് ഷാലിൻ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തമിഴിലെ സൂപ്പർഹിറ്റ് പരിപാടിയാണ് കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോ. ഷാലിൻ ഇപ്പോൾ ഷോയിൽ മത്സരാർഥിയായി പങ്കെടുക്കുന്നുണ്ട്. സ്റ്റാർ വിജയിലും ഡിസ്നി ഹോട്ട് സ്റ്റാറിലും ഈ ഷോ സ്ട്രീം ചെയ്യുന്നുണ്ട്. നാൽപ്പത് ലക്ഷത്തിലധികം സബസ്ക്രൈബർമാർ ഉള്ള യുട്യൂറാണ് വാസൻ.
ബാലതാരമായി 2004 ലായിരുന്നു ശാലിൻ സോയ അഭിനയ രംഗത്തേയ്ക്ക് വന്നത്. ആദ്യം രണ്ട് സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും ശാലിൻ ശ്രദ്ധിക്കപ്പെട്ടത് ഒരുവൻ എന്ന ചിത്രത്തിലുടെയായിരുന്നു. മലയാളത്തിൽ അർഹിക്കുന്ന അവസരം കിട്ടിയില്ലെന്നും, അവഗണന മാത്രമായിരുന്നു ലഭിച്ചതെന്നും താരം പറഞ്ഞത് മുമ്പ് ഏറെ ചർച്ചയായിരുന്നു. കണ്ണകി എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശാലിന്റെ അഭിനയത്തിന് അടുത്തിടെ പ്രശംസ ലഭിച്ചിരുന്നു.











