ഉന്മാദം’ ഇന്ന് മുതൽ ഒടിടിയില്‍; കുഞ്ചാക്കോ ബോബന്റെ വേറിട്ട പൊലീസ് വേഷം

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ലിജോ മോളാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. തികച്ചും വ്യത്യസ്തമായ പൊലീസ് കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റേഷനിലെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുമെന്ന് കരുതപ്പെടുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം സഞ്ചരിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘ഉന്മാദ’ത്തിന്റെ പ്രമേയം.

ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം വീണ്ടും കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളാണ്. അഭിനവ് മെഹ്‌റോത്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ‘ഇഷ്‌ക്’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കിരൺ ദാസാണ് ‘ഉന്മാദം’ സംവിധാനം ചെയ്യുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ജോജി’, ‘മൂത്ത