ഹിന്ദിയിലും വൻ സ്വീകാര്യത നേടി ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ

Unni Mukundan in and as Marco

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഡിസംബർ ഇരുപതിനാണ് റിലീസ് ചെയ്തത് എങ്കിലും അതിൻറെ ഹിന്ദി പതിപ്പ് ഈയിടെയാണ് പുറത്തിറങ്ങിയത് .ഹിന്ദി തെലുങ്ക് പതിപ്പുകൾ വമ്പൻ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത് .ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് .ഹിന്ദി പതിപ്പിൽ മാത്രം ചിത്രം 2 .5 കോടി നേടിയെന്നാണ് റിപ്പോർട്ട് .

മലയാളം ഫിലിം ഇൻഡസ്ടറിയിൽ പുതിയൊരു ചരിത്രം തന്നെയാണ് മാർക്കോ എന്ന ചിത്രത്തിലൂടെ തിരുത്തി കുറിച്ചിരിക്കുന്നത് .വയലൻസിനു പ്രാധാന്യം നൽകിയ ചിത്രം ആരാധകരുടെ എല്ലാ പ്രതീക്ഷകളും തകർത്തിരിക്കുകയാണ് .വിദേശത്തു പ്രദർശനത്തിന് എത്തിയ ചിത്രം മാർക്കോ പ്രവാസി മലയാളികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട് .

എന്നാൽ സിംഗപ്പൂരിൽ മാർക്കോ മൂവിക്ക് പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു .അഡൾട് ഒൺലി ആയ ചിത്രം കുട്ടികൾക്കും കാണാൻ അനുമതിയില്ലായിരുന്നു .18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മുൻപിൽ പ്രദർശിപിക്കാൻ ചിത്രത്തിന് അനുമതിയില്ല .വയലൻസ് നിറഞ്ഞ ചിത്രം ചെറുപ്പക്കാരുടെ മാത്രം കുത്തകയായി മാറിക്കഴിഞ്ഞു .

മാർക്കോ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഉണ്ണി മുകുന്ദൻ എന്ന താരത്തിൻറെ വളർച്ച ആരാധകർക്ക് വ്യക്തമാണ് . റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഉണ്ണി മുകുന്ദൻ ചിത്രം മാര്‍ക്കോ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നാണ് . 21 കോടി രൂപയിലേറെ വിദേശത്ത് നിന്ന് മാത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.