മാദകനടി ഉണ്ണിമേരിയുടെ ഇപ്പോഴത്തെ അവസ്ഥ

മാദകനടി ഉണ്ണിമേരിയുടെ ഇപ്പോഴത്തെ അവസ്ഥ

ഒരുകാലത്ത് മലയാള സിനിമയിലെ മാദകനടിയെന്ന ലേബലില്‍ തിളങ്ങിയ താരമാണ് ഉണ്ണി മേരി. 1969 ല്‍ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ നടിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു.
1962 ല്‍ അഗസ്റ്റിന്‍ ഫെര്‍ണാഡസ് വിക്ടോറിയ ദമ്പുതികളുടെ മകളായി എറണാകുളത്താണ് ഉണ്ണിമേരി ജനിച്ചത്.

പ്രേം നസീര്‍, രജനികാന്ത്, കമല്‍ ഹസന്‍, ചിരഞ്ജീവി എന്നിവരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്. 1982 ല്‍ കോളേജ് അധ്യാപകനായ റോജോയെ വിവാഹം ചെയ്തശേഷം സിനിമ വിട്ട ഉണ്ണിമേരി ഇടക്കാലത്ത് സുവിശേഷ പ്രവര്‍ത്തകയായും ജോലി ചെയ്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം എറണാകുളത്ത് താമസിക്കുന്ന ഉണ്ണി മേരിക്ക് മകനെ ഒരു നടനാക്കണമെന്നാണ് ആഗ്രഹം.
1992 ല്‍ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.
വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ട് പോയവരെല്ലാം തിരിച്ച് വന്നുകൊണ്ടിരിക്കുമ്പോഴും ഉണ്ണിമേരിക്ക് ഇപ്പോള്‍ സിനിമയെന്ന സ്വപ്‌നമേയില്ല.