അന്ന് ആ നടനോടൊപ്പം അഭിനയിച്ചപ്പോൾ ഞങ്ങൾക്ക് പ്രായമായെന്നോ, രണ്ട് മക്കൾ വലുതായെന്നോ എന്നുള്ള ഒരു തോന്നൽ ഉണ്ടായില്ല; ഉർവശി പറയുന്നു

അഭിനയിച്ചതിനെക്കുറിച്ച് ഉര്‍വശി പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവരുടെ സിനിമാ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു

ജയറാമിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഉര്‍വശി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.ഇരുവരുടയും സിനിമാ ജോഡി മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിലൊന്നാണ്, കൂടാതെ അവരുടെ കെമിസ്ട്രി പ്രേക്ഷകരെ ഇന്നും ആകർഷിക്കുന്നു. ഇതിനെക്കുറിച്ച് ഉര്‍വശി പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. പുത്തൻ പുതുകാലൈ എന്ന തമിഴ് ആന്തോളജി ചിത്രത്തിൽ ജയറാമിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചാണ് ഉർവശി സംസാരിക്കുന്നത്, സുധ കൊങ്കര, ഗൗതം വാസുദേവ് മേനോന്‍, സുഹാസിനി, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ സംവിധാനം ചെയ്ത തമിഴ് ആന്തോളജി ചിത്രമാണ് പുത്തന്‍ പുതുകാലൈ.

കൊവിഡ് ലോക്ഡൗണ്‍ സമയത്ത് വളരെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് മാത്രം ചിത്രീകരിച്ച സിനിമയായിരുന്നു അത്. ഇളമൈ ഇതോ ഇതോ എന്ന ഷോര്‍ട്ട് ഫിലിമിലാണ് ഞാനും ജയറാമും ഒന്നിച്ച് അഭിനയിച്ചത്. മധുചന്ദ്രലേഖ എന്ന ചിത്രത്തിന് ശേഷമാണ് ഞാന്‍ വീണ്ടും ജയറാമിന്റെ നായികയായത്. ശരിക്കും ആ പഴയ ത്രില്‍ അനുഭവിച്ചറിഞ്ഞിരുന്നു. അന്ന് ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് രാത്രി ആയപ്പോഴാണ് ഞങ്ങള്‍ നില്‍ക്കുന്നത് 2020ലാണ് എന്ന തോന്നലുണ്ടായത്.

അത്രയ്ക്ക് ജോളി ആയിട്ടായിരുന്നു അന്ന് ചിത്രീകരണം നടന്നത്. ഞങ്ങള്‍ക്ക് പ്രായമായെന്നോ മക്കള് വലുതായെന്നോ ഒന്നും അപ്പോള്‍ തോന്നിയില്ല. ചെറുപ്പ കാലത്ത് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആയിരുന്നു അപ്പോള്‍  അഭിനയിച്ചത് ,ഉർവശി പറയുന്നു. അതേസമയം ജയറാമിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഉര്‍വശി പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവരുടെ സിനിമാ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു.