
പ്രേഷകരുടെ ഇഷ്ട നടിയാണ് ഉർവശി. ഇപ്പോൾ താരം നടൻ കുഞ്ചാക്കോ ബോബന് കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മലയാള സിനിമയില്‍ ഓള്‍ റൗണ്ടറായി ആദ്യമായി വന്നത് കുഞ്ചാക്കോ ബോബന്‍ ആണ് ഉര്‍വശി പറയുന്നു. മലയാള സിനിമയില്‍ നന്നായി ഡാന്‍സ് ചെയ്യാന്‍ അറിയുന്ന നടനാണ് ചാക്കോച്ചൻ എന്നും നടി പറയുന്നു. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ താന്‍ റിപ്പീറ്റായി കാണാറുണ്ട് ഉർവശി പറയുന്നു.

കൂടാതെ സിനിമയിൽ കോമഡിയും ,ഇമോഷണലും, റൊമാന്‍സും അടക്കം ഏതുതരം കഥാപാത്രങ്ങളും കുഞ്ചാക്കോ ബോബന്‍ മനോഹരമായി ചെയ്യു൦ , എല്ലാം കൊണ്ടും അദ്ദേഹം ഒരു ഓള്‍ റൗണ്ടര്‍ നടൻ തന്നെയാണ് ഉർവശി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്.

ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം അനിയത്തിപ്രാവ് തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയിരുന്നു, കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ഒരു ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ എല്ലാം ഞെട്ടിച്ചു കളഞ്ഞിരുന്നു.












