
ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വെച്ചതായി അറിയിക്കുകയാണ് നടി ഉത്തര ഉണ്ണി. അമ്പലത്തിൽ വെച്ച് വളരെ ലളിതമായി താലി കെട്ട് നടത്തും , കൊറോണ ഭീതി ഒഴിഞ്ഞതിനു ശേഷം മാത്രമേ ആഘോഷപരിപാടികൾ നടത്തു എന്ന് ഉത്തര ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വിവാഹത്തിനു വേണ്ടി മുൻ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ഉത്തര മാപ്പ് ചോദിക്കുന്നു. ഉത്തരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.

വളരെ ആഘോഷമായിട്ടാണ് ഉത്തരയുടെ നിശാചയമ കഴിഞ്ഞത്, സോഷ്യൽ മീഡിയയിൽ ഉത്തരയുടെ നിശ്ചത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.












