
തമിഴ് സൂപ്പർ സ്റ്റാറിന്റെ മകൾ ആയിരുന്നിട്ടും ചെറുപ്പത്തിൽ തനിക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് ആണ് വരലശ്കഹ്മി ശരത്കുമാർ പറഞ്ഞിട്ടുള്ളത്. എന്നാൽ വരലക്ഷ്മി കോടിക്കണക്കിനു സ്വത്ത് വകകൾ ഉള്ള ബിസിനസ്സുകാരനായ നിക്കോളായ് സച്‌ദേവിനായാണ് വിവാഹം കഴിച്ചത്. ആഴ്ചകളായി നടന്ന വിവാഹാഘോഷത്തിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് വരലക്ഷ്മിയെ കുറിച്ചുള്ള രസകരമായ ഇത്തരം കഥകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. മുന്‍പ് നടന്‍ വിശാലുമായി പ്രണയത്തിലായിരുന്ന വരലക്ഷ്മി ആ ബന്ധം വേര്‍പെടുത്തിയതിന് ശേഷം വിവാഹമേ വേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ തീരുമാനം മാറ്റുകയും ഇപ്പോള്‍ കുടുംബ സുഹൃത്ത് കൂടിയായ നിക്കോളായ് സച്ച്‌ദേവുമായി വിവാഹിതയായിരിക്കുകയാണ്. 14 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്ന വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും ജൂലൈ 3 നാണ് വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരവിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് നിറയുന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഗംഭീരമായ സ്വീകരണമാണ് താരങ്ങള്‍ക്ക് ലഭിച്ചത്.

സിനിമാ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റ് പ്രമുഖരും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു. വരലക്ഷ്മി-നിക്കോളായ് ദമ്പതികള്‍ക്ക് ചെന്നൈയില്‍ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സ്വീകരണ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരലക്ഷ്മിയുടെ പഴയൊരു അഭിമുഖം വൈറലായി മാറുകയാണ്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പിന്നീട് കുടുംബത്തിനുണ്ടായ പുരോഗതിയെക്കുറിച്ചുമാണ് നടി തുറന്നു പറഞ്ഞത്. ജനിക്കുമ്പോള്‍ ഞാന്‍ പണക്കാരിയായിരുന്നില്ല. അച്ഛന്‍ പത്ര പ്രവര്‍ത്തകനായിരുന്നു. മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിക്കാന്‍ കിട്ടാതെ പോലും പാടുപെട്ടിരുന്ന സമയം ഉണ്ടായിരുന്നു. തനിക്ക് ഏകദേശം പത്തു വയസ്സുള്ളത് വരെ അങ്ങനെയായിരുന്നു. മാത്രമല്ല ആ സമയത്ത്് അച്ഛന്റെ ഒരു സിനിമയും ഹിറ്റായിരുന്നില്ല. അതുകൊണ്ട് തന്നെ അക്കാലത്ത് അച്ഛനൊപ്പം അമ്മയും ജോലി ചെയ്യുകയായിരുന്നു എന്നും വരലക്ഷ്മി പറയുന്നു. പിന്നീടൊരു ഘട്ടത്തില്‍ മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങുന്നത് താന്‍ നിര്‍ത്തിയെന്നും നടി പറയുന്നു. മാത്രമല്ല ഡാന്‍സ് ട്രൂപ്പില്‍ പോയി കളിക്കാന്‍ തുടങ്ങിയതോടെ തനിക്ക് അതില്‍ നിന്നും പ്രതിഫലം ലഭിച്ചിരുന്നു. അങ്ങനെ ഡാന്‍സ് കളിച്ചതിന് 5000 രൂപയായിരുന്നു ആദ്യമായി ലഭിച്ചത്. എന്റെ ആദ്യ ശമ്പളമെന്ന് പറയുന്നതും അതാണ്. ഇങ്ങനെയാണ് തന്റെ കരിയര്‍ ആരംഭിച്ചതെന്നാണ്’ വരലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞത്.

നടന്‍ ശരത് കുമാറിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് വരലക്ഷ്മി. 1984 ല്‍ വിവാഹിതനായ താരം 2000 ത്തില്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു. ശേഷം നടി രാധികയുമായി വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ വരലക്ഷ്മി പിതാവുമായി അകന്ന് ജീവിക്കുകയായിരുന്നു. എന്നാലിപ്പോള്‍ രാധികയും ശരത് കുമാറും മകളായ വരലക്ഷ്മിയുമായി അടുത്ത സൗഹൃദത്തിലാണ്. പത്ത് വർഷത്തിലേറെയായി നിക്കോളായിയും വരലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. തന്റെ കരിയറിനെ നന്നായി സപ്പോർട്ട് ചെയ്യുന്നയാളാണ് നിക്കോളായ് എന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞിരുന്നു. 14 വർഷം മുമ്പാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അപ്പോൾ തന്നെ എന്തോ ഒരിഷ്ടം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നിക്കോളായ് വിവാഹമോചിതനും ഒരു കൗമാരക്കാരിയായ പെൺകുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ഒരു രണ്ടാംകെട്ടുകാരന് മകളെ ശരത്ത് കുമാർ എങ്ങനെ വിവാഹം ചെയ്ത് നൽകുന്നുവെന്ന് ഓർത്ത് ആരാധകർ ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ നിക്കോളായിയുടെ കോടിക്കണക്കിന് സ്വത്താണ് ശരത്ത് കുമാറിനെ ആകർഷിച്ചതെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

കാരണം 850 കോടിയോളം ആസ്തിയുണ്ട് നിക്കോളായ്ക്ക്. മുംബൈയിൽ ആർട്ട് ഗ്യാലറിയുടെ ഉടമയായ നിക്കോളായിക്ക് മാസത്തിൽ കുറച്ച് പെയിൻ്റിംഗുകൾ വിറ്റാൽ തന്നെ കസേരയിൽ കാൽ നീട്ടിയിരുന്ന് ജീവിതം ആസ്വദിക്കാനാകും. അത്രത്തോളമാണ് സമ്പാദ്യം. അദ്ദേഹത്തിൻ്റെ ആകെ ആസ്തി 850 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്. വിവാഹത്തിന് ക്ഷണക്കത്ത് മുതൽ തായ്‌ലൻഡിലെ കല്യാണം, റിസപ്ഷൻ എന്നിവയുടെ ചിലവുകളെല്ലാം വഹിച്ചത് നിക്കോളായിയാണ് . അതുപോലെ കുറച്ച് നാളുകൾക്ക് മുമ്പ് വരലക്ഷ്മിക്ക് വേണ്ടി നിക്കോളായ് സ്വർണ്ണ ചെരുപ്പുകൾ വാങ്ങിയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു .











