
നിയമപരമായി താനിപ്പോഴും ഡിവോഴ്‌സ് ആയിട്ടില്ലെന്ന് പറയുകയാണ് നടി വീണ നായർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീണ നായർ തന്റെ വിവാഹജീവിതത്തെക്കുറിച്ച് പറയുന്നത്. ബിഗ്ഗ്‌ബോസിൽ പങ്കെടുത്തതോടെയാണ് നടി വീണ നായരുടെ കുടുംബജീവിതത്തെ പറ്റിയൊക്കെ പുറംലോകം അറിയുന്നത്. ഭര്‍ത്താവും മകനും അടങ്ങുന്ന കുടുംബം ആയിരുന്നെങ്കിലും വൈകാതെ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഇതിനെപ്പറ്റി കൂടുതലായി വീണ തുറന്നു സംസാരിച്ചിരുന്നില്ല. ഇപ്പോൾ തന്റെ ഡിവോഴ്‌സ് കഴിഞ്ഞിട്ടില്ല എന്നാണ് വീണ പറയുന്നത്. താനും ഭർത്താവും ലീഗലി സെപ്പറേറ്റഡ് ആയിട്ടില്ലയെന്നും അതിന്റെ കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഭര്‍ത്താവുമായി പിരിയാന്‍ ഉണ്ടായ കാരണം ബിഗ് ബോസില്‍ പോയതൊന്നുമല്ലെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം തന്റെ പേരിലുണ്ടായ നെഗറ്റീവ് കമന്റുകളെ കുറിച്ചും നടി സംസാരിച്ചിരുന്നു. ബിഗ് ബോസിന് മുന്‍പും ശേഷവും ഒക്കെ ഇത്തരം കമന്റുകള്‍ വരാറുണ്ട്. ചിലര്‍ക്ക് ഇഷ്ടപ്പെടാത്തത് കാണുമ്പോള്‍ അവര്‍ വന്ന് കമന്റ് ഇട്ടിട്ടു പോകും. താന്‍ ചെയ്ത ഒരു ആക്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്നും എന്നാല്‍ മാന്യമായ ഭാഷയില്‍ പറയണം. നല്ലതാണെങ്കില്‍ നല്ലത് മോശമാണെങ്കില്‍ മോശം.

സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും അതല്ലാതെ വരുമ്പോഴാണ് നമുക്കും വിഷമമാവുന്നതെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് അങ്ങനെയൊരു കുഴപ്പമില്ലയെന്നും വീണ നായർ പറയുന്നു. താനിപ്പോൾ ഒന്നും മൈൻഡ് ചെയ്യാറില്ല. പലതിനും തലയില്ലാത്ത ആളുകളാണ് കമന്റുമായി വരുന്നത്. ഇത്തരം കമന്റ് ഇടുന്നവര്‍ സ്വന്തം ഐഡിയില്‍ നിന്ന് വരാറില്ലയെന്നും പിന്നെ ഞാന്‍ ഏത് ഡ്രസ്സ് ഇടുന്നു, ഞാനെങ്ങനെ നടക്കുന്നു എന്നുള്ളതൊക്കെ തന്റെ ഇഷ്ടം മാത്രമാണെന്നും ഒരാളും ഹെല്‍പ് ചെയ്തിട്ടല്ല തന്റെ ജീവിതം മുന്നോട്ടു പോകുന്നത് എന്നും എന്നിരുന്നാലും ആര്‍ക്കും തന്നെ വിമര്‍ശിക്കാം. പക്ഷേ സഭ്യമായ ഭാഷയില്‍ വേണമെന്നു മാത്രമെന്നും വീണ നായർ വ്യക്തമാക്കി. ബിഗ് ബോസ് കഴിഞ്ഞതിനുശേഷം താന്‍ ഭയങ്കരമായി ഡൗണ്‍ ആയിപ്പോയ സമയങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചില ദിവസങ്ങളില്‍ കരയേണ്ടതായിട്ടും വന്നിരുന്നു. പക്ഷേ ഇപ്പോള്‍ തന്നെ ഒന്നും ബാധികാറില്ല. അതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു കാലഘട്ടമാണ് എന്നും വീണ നായർ പറയുന്നു. ബിഗ് ബോസിന് ശേഷം ഭയങ്കരമായ സൈബര്‍ ബുള്ളിങ് ഉണ്ടായിട്ടുണ്ട്. അത് മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും അങ്ങനെ തന്നെയാണ് എന്നും ബിഗ് ബോസിന്റെ ആറാം സീസണ്‍ കുറച്ചൊക്കെ കണ്ടിരുന്നു. ജാസ്മിന് വിജയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹംമെന്നും വീണ നായർ പറയുന്നു. കാരണം ആ കുട്ടി അത്രയധികം സൈബര്‍ ബുള്ളിയിങ് നേരിട്ടിരുന്നു. അകത്തും പുറത്തും എന്താണെന്ന് ആ കുട്ടിയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും നല്ല രീതിയില്‍ ഗെയിം കളിച്ചു.

പുറത്ത് വന്നാല്‍ ഇതൊക്കെ എങ്ങനെ ജാസ്മിന്‍ നേരിടുമെന്ന് കരുതിയെങ്കിലും അവളത് മറികടന്നു. വളരെ സ്‌ട്രോങ്ങായിട്ടുള്ള കുട്ടിയാണ് ജാസ്മിനിന്നും വളരെ മിടുക്കിയാണ് എന്നും ഈ വര്‍ഷം ആണ്‍കുട്ടി പെണ്‍കുട്ടി എന്നില്ലാതെ സൈബര്‍ അക്രമണം നല്ല രീതിയില്‍ ഉണ്ടായിരുന്നുവെന്നും ബിഗ്ഗ്‌ബോസ് ഷോ മാത്രമാണെന്ന് ആളുകള്‍ ചിന്തിക്കണമെന്നും വെണ്ണ നായർ പറയുന്നു. അതേസമയം ബിഗ്ഗ്‌ബോസ് മലയാളം സീസൺ ടുവിൽ പങ്കെടുത്തതോടെയാണ് വീണ നായരുടെ ദാമ്പത്യ ജീവിതം പുറത്ത് ചർച്ചയാകുന്നത്. തങ്ങൾ രണ്ടു വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും മുൻപ് വീണ നായർ തുറന്ന് പറഞ്ഞിരുന്നു. ആർ ജെ അമൻ ആണ് വീണനായരുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. അതേസമയം തന്നെ വീണ നായര്‍ ഇപ്പോൾ സിനിമയിലും സജീവമാവുകയാണ്. സീരിയലുകളില്‍ നിന്ന് സിനിമയിലേക്ക് എത്തിയതോടെയാണ് നടി ശ്രദ്ധേയാവുന്നത്. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരിച്ചതിനുശേഷം വീണ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. വിമർശനങ്ങളും ട്രോളുകളും ഏറെ നേരിടുകയും ചെയ്തു.











