
ലോകം മുഴുവന്‍ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തിലും മാത്രമുദിനമായ ഇന്നലെ അമ്മമാര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ആരും മറന്നില്ല.നിരവധി സിനിമ താരങ്ങളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അമ്മമാര്‍ക്ക് ആശംസകളുമായി എത്തിയത്. എന്നാല്‍ കുറച്ച് വ്യത്യസ്തമായ രീതിയില്‍ മാതൃദിനത്തില്‍ മൂന്ന് പേര്‍ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് തമിഴ് ചലച്ചിത്ര സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.
അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്കും കൂടിയാണ് വിഘ്നേഷ് ആശംസകള്‍ നേര്‍ന്നത്.നടിയും വിഘ്നേഷിന്റെ കാമുകിയുമായ നയന്‍താരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് ആദ്യം വിഘ്നേഷ് പങ്കുവച്ചത്.
‘മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഈ സുന്ദരിക്കുട്ടിയെ നന്നായി വളര്‍ത്തി നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു,’ എന്നാണ് നയന്‍താരയും അമ്മയും ഒന്നിച്ചുള്ള ചിത്രത്തിന് വിഘ്നേഷ് നല്‍കിയ അടിക്കുറിപ്പ്.











