ജനനായകൻ എന്ന് വരുന്നോ അന്ന് പൊങ്കൽ ആഘോഷം; അജയ് ജ്ഞാനമുത്തു

വിജയുടെ റിലീസ് മാറ്റിയ ജനനായകൻ എപ്പോൾ വരുന്നോ അപ്പോൾ പൊങ്കൽ ആഘോഷിക്കുമെന്ന് സംവിധായകൻ അജയ് ജ്ഞാനമുത്തു. ഇത് ദളപതിയുടെ സിനിമയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ചിത്രവുമാണ്, അത് എപ്പോൾ റിലീസ് ചെയ്താലും നമ്മൾ മുമ്പത്തേക്കാൾ ആഘോഷിക്കും!! തലൈവരുടെ എപ്പോൾ വരുന്നോ, അപ്പോൾ തിയേറ്ററിലേക്ക് പോകും എന്നാണ് അജയ് ജ്ഞാനമുത്തു കുറിച്ചത്.

ഡിമോണ്ടി കോളനി, കോബ്ര തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനാണ് അജയ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമാ നിർമാണത്തിലെ കൂട്ടായ പരിശ്രമങ്ങളെയും വലിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട വൈകാരികവും സാമ്പത്തികവുമായ കാര്യങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.

പൂർണ്ണമായ അധികാര ദുർവിനിയോഗം.ഏതൊരു സിനിമയും ഒരാളുടേത് മാത്രമല്ല, നൂറുകണക്കിന് ആളുകളുടെ പരിശ്രമങ്ങളും പണവുമാണ് ഒരു സിനിമ തിയേറ്ററുകളിൽ എത്താൻ ആവശ്യമായി വരുന്നത്. ടീമിന് എല്ലാ പിന്തുണയുമെന്നും അജയ് കുറിക്കുന്നു.