
ദിയ കൃഷ്ണ ഗർഭിണിയാണെന്ന് ഈയടുത്താണ് പറയുന്നത്. ദിയ മാത്രമല്ല ദിയയുടെ മാതാപിതാക്കളും കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. താരദമ്പതികളായ കൃഷ്ണകുമാറും സിന്ധുവും പേരക്കുട്ടി പിറക്കാൻ പോകുന്ന സന്തോഷത്തിലാണ്. 4 മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ഒരാൾ കൂടി വന്നാൽ എണ്ണം ഏഴാകും എന്ന് സിന്ധു കൃഷ്ണ പറയുന്നു,. പക്ഷെ അപ്പോൾ ദിയയുടെ ഭർത്താവ് അശ്വിനെ കൂട്ടിയിട്ടില്ലല്ലോ എന്ന് ആരാധകർ ചോദിക്കുന്നു.സിന്ധു കൃഷ്ണ പറഞ്ഞ ചില വാക്കുകളിൽ ആരാധകർക്ക് പരിഭവം തോന്നി. അവർ അത് കമന്റായി കുറിക്കുകയും ചെയ്തു. ഞങ്ങൾ ആറ് പേരുള്ള കുടുംബം കുഞ്ഞ് കൂടി വരുമ്പോൾ ഏഴാകും എന്നാണ് സിന്ധു പറഞ്ഞത്.
അത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അശ്വിനെ ഒഴിവാക്കി പറയുന്നത് എന്തിനാണെന്നുമെല്ലാമാണ് ഇതോടെ ആരാധകർ കമന്റിലൂടെ സിന്ധുവിനോട് ചോദിച്ചത്. ജൂലൈ മാസം ആകുമ്പോഴേക്കും ഇരുവരുടെയും രണ്ടാമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിനും ആദ്യത്തെ കൺമണി പിറക്കും. അടുത്തിടെയാണ് ദിയ തന്റെ പ്രഗ്നൻസി റിവീൽ ചെയ്തത്. ലണ്ടനിൽ വെച്ച് ഷൂട്ട് ചെയ്ത വീഡിയോയ്ക്കൊപ്പമാണ് താൻ ഗർഭിണിയാണെന്ന വിവരം ദിയ കൃഷ്ണ പങ്കുവെച്ചത്.
ദിയയുടെ വിവാഹം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഇപ്പോൾ ദിയ മൂന്ന് മാസം ഗർഭിണിയാണ്. അമ്മ സിന്ധുവാണ് എല്ലാ കാര്യങ്ങളും ചെയ്ത് ദിയയ്ക്ക് തുണയായുള്ളത്. തന്റെ ഗർഭകാലത്തിന്റേതിന് സമാനമാണ് ദിയയുടേതെന്നാണ് സിന്ധു പറഞ്ഞത്. താൻ ഇരുപത്തിയേഴാം വയസിൽ അച്ഛനായി. സമാനമായി തന്റെ മകൾ 27 ആം വയസിൽ അമ്മയാകുന്നുവെന്നതിൽ സന്തോഷമുണ്ടെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

പ്രഗ്നൻസി ആശുപത്രിയിൽ നടത്തിയ ടെസ്റ്റിലൂടെ ഉറപ്പിച്ചശേഷം മാത്രമാണ് ദിയ പരസ്യമാക്കിയത്. സിന്ധുവും പേരക്കുട്ടി വരാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോഴുള്ള ചിന്ത എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി. ഓസി ആദ്യം ഇക്കാര്യം ആദ്യം പറഞ്ഞത് എന്നോടാണ്. ഇങ്ങനെയൊരു സംശയം ഉണ്ടെന്നായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ വളരെ കാഷ്വലായിരുന്നു. നോക്കാം… കണ്‍ഫേം ചെയ്യാം എന്നിട്ട് എല്ലാവരോടും പറയാം എന്നായിരുന്നു എന്റെ മനസില്‍. വൗ, കണ്‍ഗ്രാറ്റ്‌സ് എന്നൊന്നും ഞാന്‍ പറഞ്ഞിരുന്നില്ലെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.
എന്നാൽ വീഡിയോ വൈറലായതോടെ സിന്ധു കൃഷ്ണ പറഞ്ഞ ചില വാക്കുകളിൽ ആരാധകർക്ക് പരിഭവം തോന്നി. അവർ അത് കമന്റായി കുറിക്കുകയും ചെയ്തു. ഞങ്ങൾ ആറ് പേരുള്ള കുടുംബം കുഞ്ഞ് കൂടി വരുമ്പോൾ ഏഴാകും എന്നാണ് സിന്ധു പറഞ്ഞത്. അത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അശ്വിനെ ഒഴിവാക്കി പറയുന്നത് എന്തിനാണെന്നുമെല്ലാമാണ് ഇതോടെ ആരാധകർ കമന്റിലൂടെ സിന്ധുവിനോട് ചോദിച്ചത്. ഇതിപ്പോൾ ഞങ്ങൾ ചൂണ്ടി കാണിക്കുമ്പോൾ നെഗറ്റീവ് പറയുകയാണെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ ഈ വീഡിയോ കാണുമ്പോൾ അശ്വിന് ഉള്ളിന്റെ ഉള്ളിൽ സങ്കടം തോന്നും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.












