
നടി നിഖില വിമൽ ആള് കുറച്ചു ബോൾഡ് ആണെങ്കിലും പൊതുവേ ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാത്തയാളാണ്. അതെന്ത് കൊണ്ടാണെന്ന് നിഖില വിമൽ ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് .
നിഖിലയെ കൂടുതൽ മലയാളികൾ കൂടുതൽ ശ്രെധ ആകർഷിച്ചത് നടിയുടെ അഭിമുഖങ്ങളാണ് . മലയാള സിനിമയുടെ ‘തഗ് റാണി’ എന്നാണ് സോഷ്യൽ മീഡിയ നിഖില വിമലിനെ വിളിക്കുന്നത്. ഉരുളക്ക് ഉപ്പേരി പോലെ വളരെ പെട്ടെന്നാണ് നിഖില വിമലിനോട് ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും നിഖില മറുപടി പറയുന്നത്. പ്രത്യേകിച്ചും അനവസരത്തിലുള്ള ചില ഓൺലൈൻ ചാനൽ അവതാരകരുടെ ചോദ്യങ്ങൾക്കാണ് നിഖില ആവശ്യത്തിനുള്ള മറുപടി നൽകാറുള്ളത് . നിഖില വിമലിന്റെ ഈ മറുപടികളെല്ലാം ഏതായാലും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

മമ്മൂട്ടി അടക്കം മെഗാ നടന്മാരുടെ കൂടെയെല്ലാം അഭിനയിച്ചുവെങ്കിലും ഇതുവരെയായും ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാത്തയാളാണ് നടി നിഖില വിമൽ. നിഖില വിമലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കഥ ഇന്നുവരെയിലും’ ഒരു നാടൻ ലുക്കിലാണ് നിഖില വിമൽ എത്തുന്നത്.
അതിനു പിന്നിലെ കാരണം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നിഖില വിമൽ വ്യക്തമാക്കുകയാണിപ്പോൾ. അങ്ങനെ ഒരു മോഡേൺ ലുക്കുള്ള കഥാപാത്രങ്ങൾ താൻ ഇതുവരെയും ചെയ്തിട്ടില്ല എന്നും എന്നാൽ പക്ഷെ പല ഓഫറുകളും തനിക്ക് അത്തരത്തിൽ വരാറുണ്ട് എന്നും നിഖില വിമൽ പറയുന്നു. പക്ഷേ തനിക്ക് കൺവിൻസിംഗ് ആവാത്തത് താൻ ചെയ്യാറില്ല എന്നാണ് നിഖില വിമൽ പറയുന്നത്.
ഗ്ലാമറായിട്ട് ചെയ്യുന്നതിന് രണ്ട് രീതിയിൽ പറയാൻ സാധിക്കും. ഒന്ന് ഡ്രെസ്സിംഗിൽ ഗ്ലാമറാവാം, അല്ലെങ്കിൽ സ്വഭാവം കൊണ്ട് ഗ്ലാമറസാവാം. ഏത് തരം കഥാപാത്രങ്ങളാണ് ആ സിനിമയിൽ അഭിനയിക്കേണ്ടത് എന്നാണ് താൻ നോക്കുന്നത്. അല്ലാതെ ഈ ഗ്ലാമറസ് ഡ്രെസ്സ് ഇടുന്നതു കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും നിഖില വിമൽ വ്യക്തമാക്കുന്നു.
തനിക്ക് ഒട്ടും കൺവിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും താൻ ചെയ്യാറില്ല. പക്ഷേ ഗ്ലാമറസ് ചെയ്യില്ല എന്നല്ല അതിനർത്ഥമെന്നും നിഖില വിമൽ പറയുന്നു. തനിക്ക് ചെയ്യാൻ കംഫർട്ടബിൾ ആണെങ്കിൽ താൻ ചെയ്യാൻ തയ്യാറാണ്. ചില റോൾ ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്ന് തന്നെ പറയും. ഇല്ലെങ്കിൽ ഫോൺ എടുക്കാതെ ഇരിക്കും. അപ്പോൾ അവർക്ക് അത് മനസിലാവും എന്നും നിഖില പറയുന്നു.
അതുപോലെ തന്നെ ഫോൺ ഉപയോഗം വളരെ കുറവുള്ള നടി കൂടിയാണ് നിഖില വിമൽ. സിനിമാ ആവശ്യങ്ങൾക്കു പോലും നിഖില വിമലിനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് എന്ന് സിനിമാക്കാരുടെ പക്ഷം. നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് താൻ ഫോൺ എടുക്കില്ല. പൊതുവേ ഫോൺ ഉപയോഗിക്കുന്ന ആളല്ല താനെന്നും ഈ കാരണം കൊണ്ട് മാത്രമല്ല. തനിക്ക് ഫോണിൽ സംസാരിക്കാൻ വലിയ മടിയാണ്. ടെക്സ്റ്റ് ചെയ്യാനും മടിയാണ്. വിളിച്ചാൽ കിട്ടാതിരിക്കുമ്പോൾ എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഫോൺ എന്നാണ്. താൻ ഫോണിൽ റീൽസ് കണ്ടിരിക്കും. അതാണ് കൂടുതൽ ഇഷ്ടം.
മാത്രമല്ല ഒരു പരിധിയിൽ കൂടുതൽ ടെൻഷൻ താങ്ങാൻ തനിക്ക് പറ്റില്ല. അതായത് ഒരു സിനിമയിലേക്ക് അവസരം വരുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് വായിക്കാൻ ഉണ്ടാവും. വിളിക്കുന്നവർ പറയുന്നത് സ്ക്രിപ്റ്റ് വായിച്ചിട്ട് നാളേക്ക് മറുപടി പറയണം എന്നാണ്. ചിലപ്പോൾ തിരക്കുള്ള സാഹചര്യങ്ങൾ ആണെങ്കിൽ തനിക്ക് വായിക്കാൻ പറ്റാറില്ല. പക്ഷേ അവർക്ക് പെട്ടെന്ന് മറുപടി കിട്ടണം എന്നു പറഞ്ഞ് ഇടക്കിടെ വിളിച്ചു കൊണ്ടിരിക്കും. സാധാരണ താൻ എപ്പോൾ സ്ക്രിപ്റ്റ് വായിച്ചു തീരുന്നുവോ അപ്പോൾ തിരിച്ചു വിളിക്കും.
അവരുടെ ആവശ്യത്തിനാണ് എന്നെ വിളിക്കുന്നത്. അതിനാൽ മറുപടി കിട്ടുന്നതു വരെ വിളിക്കുമെന്ന് തനിക്കറിയാം. പക്ഷേ നമുക്ക് സമയം ഉണ്ടാവാതിരിക്കുമ്പോൾ എല്ലാം മാനേജ് ചെയ്യുന്നത് പാടാണ്. തനിക്ക് മാനേജർ ഒന്നുമില്ല, എല്ലാം താൻ തന്നെയാണ് നോക്കുന്നത്. അതിനാൽ തന്നെ തനിക്ക് ടെൻഷൻ ആവുന്ന കാര്യമാണെങ്കിൽ ആ ഫോൺ താൻ എടുക്കില്ല. തന്റെ മനസ്സമാധാനത്തിനു മാത്രമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് എന്നാണ് നിഖില വിമൽ പറയുന്നത്.
നിഖില വിമലിന്റെ പുതിയ ചിത്രമായ ‘കഥ ഇന്നുവരെ’ പ്രണയം പശ്ചാത്തലമാക്കിയുള്ള ഫീൽ ഗുഡ് ചിത്രമാണ്. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ, മേതിൽ ദേവിക, അനു മോഹൻ, ഹക്കിം ഷാജഹാൻ, അനുശ്രീ തുടങ്ങി വലിയ താരനിരയുണ്ട്.











