
അമലാപോളിന്റെയും ,ആസിഫലിയുടെയും പുതിയ ചിത്രമായ ‘ലെവൽ ക്രോസി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയിരുന്നു.ഈ പരിപാടിയില്‍ അമല പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിൽ നടിക്കെതിരെ നിരവധി വിമർശനങ്ങള്‍ ഉയർന്നുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ മറുപടിയുമായി അമല പോള്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്നും താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ, അത് അനുചിതമാണെന്നോ താൻ കരുതുന്നില്ലെന്നുമാണ് അമല പോള്‍ പറയുന്നു

അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല, ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല, താൻ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടില്ല,നിങ്ങൾ എന്താണ് അതുപോലെ തന്നെ ആയിരിക്കുക എന്ന സന്ദേശമാണ് കോളജിൽ പോകുമ്പോൾ തനിക്ക് നൽകുവാനുള്ളതെന്നും അമല പോള്‍ പറഞ്ഞു.

നടിക്ക് ഈയിടെ ജനിച്ച കുഞ്ഞിന്ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലെ പൊതുപരിപാടിക്ക് വരുവാൻ അവൾക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം എന്നാല്‍ കോളേജ് അധികൃതർ ഇതിന് തയ്യാറാകാന്‍ പാടില്ലായിരുന്നുവെന്നുമാണ് കാസ തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചത്.അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ആ സദസ്സിന്റെ മുൻനിരയിൽ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങൾ രണ്ടുപേരും ! എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനായിരുന്നില്ല എന്നുമാണ് കുറിപ്പിൽ പറഞ്ഞത്, കൂടാതെ ഇതിന്റെ പേരിൽ നിരവധി വിമർശനം താരത്തിനുണ്ടായിരുന്നു











