സുഹൃത്തുക്കളോടൊപ്പം ഹല്‍ദി കളറാക്കി ജിപിയും ഗോപികയും!!!

ആരാധക ലോകം കാത്തിരിക്കുന്ന താരവിവാഹമാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും. താരജോഡികള്‍ ജീവിതത്തില്‍ ഒന്നാകാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അതിനിടെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകഹൃദയം കീഴടക്കുന്നത്. താരങ്ങളുടെ ഹല്‍ദി ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്. നടിമാരായ…

ആരാധക ലോകം കാത്തിരിക്കുന്ന താരവിവാഹമാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും. താരജോഡികള്‍ ജീവിതത്തില്‍ ഒന്നാകാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അതിനിടെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകഹൃദയം കീഴടക്കുന്നത്. താരങ്ങളുടെ ഹല്‍ദി ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്. നടിമാരായ മിയ, പൂജിത, സ്വാസിക, ഷഫ്‌ന, കുക്കു, ജീവ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ജനുവരി 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം. ഒക്ടോബറിലാണ് വളരെ സര്‍പ്രൈസായിട്ട് ഇരുവരും വിവാഹിതരാകുന്നെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യലിടത്ത് വൈറലായിരുന്നു.

അവതാരകനായും നടനായും സ്ഥാനമുറപ്പിച്ച താരമാണ് ജിപി. ബാലതാരമായി എത്തി മിനിസ്‌ക്രിനിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക. ഫുള്‍ കളര്‍ഫുളായിരുന്നു ഹല്‍ദി ആഘോഷം. വധൂവരന്മാരുടെ ഡ്രസ്സിന്റെ കളര്‍ കോമ്പോയാണ് ആദ്യത്തെ ആകര്‍ഷണം. ഹല്‍ദിയ്ക്ക് വധൂവരന്മാര്‍ മഞ്ഞയും ചുവപ്പും കളര്‍ കോമ്പിനേഷനിലുള്ള വസ്ത്രമായിരുന്നു.