‘പകരക്കാരനില്ലാത്ത താരരാജാവിന്…‘; ഇതിഹാസ നായകന് പിറന്നാൾ ആശംസകൾ നേർന്ന് ‘കൽകി ടീം‘, പോസ്റ്റ‍ർ വൈറൽ

ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത താരരാജാവ് ബിഗ്‌ ബി അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ‘കൽകി 20898എ.ഡി’ എന്ന ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ജന്മദിന ആശംസ അർപ്പിച്ചു. “തലമുറകളെ പ്രചോദിപ്പിച്ച…

ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത താരരാജാവ് ബിഗ്‌ ബി അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ‘കൽകി 20898എ.ഡി’ എന്ന ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ജന്മദിന ആശംസ അർപ്പിച്ചു. “തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇത് സ്വപ്നസാഫല്യ നിമിഷമാണ്. പിറന്നാൾ ആശംസകൾ സർ “ എന്ന് പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ അതികായന്മാരായ അമിതാഭ് ബച്ചൻ കമൽഹാസൻ എന്നിവർ അണിനിരക്കുന്നു.

ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ്‌ നായികമാർ. മഹാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വനാണ് ഈ ബ്രഹ്മാണ്ട സിനിമയുടെ സംവിധായകൻ. ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് ആണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. സയൻസ് – ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന കൽകി ടോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. അതേസമയം സലാർ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ശ്രുതി ഹാസനാണ് സലാറിലെ നായിക. പൃഥ്വിരാജ് ആണ് സലാറിലെ മറ്റൊരു പ്രധാന താരം. പ്രഭാസ് ആരാധകർക്ക് ക്രിസ്മസ് സമ്മാനമായി എത്തുന്ന ചിത്രം ഡിസംബർ 22 ന് ലോകവ്യാപകമായി തീയേറ്ററുകളിൽ എത്തും.