നാഗചൈതന്യയുടെ പേരുള്ള സീക്രട്ട് ടാറ്റൂ മായ്ച്ച് സാമന്ത!!

തെന്നിന്ത്യയിലെ ഏറെ ആരാധരുണ്ടായിരുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. സ്‌നേഹിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തിയിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍. വേര്‍ പിരിഞ്ഞിട്ടും ഇരുവരും പുതിയ റിലേഷനിലേക്ക് പോകാത്തത് ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടാക്കിയിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ പ്രതീക്ഷ…

തെന്നിന്ത്യയിലെ ഏറെ ആരാധരുണ്ടായിരുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. സ്‌നേഹിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തിയിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍. വേര്‍ പിരിഞ്ഞിട്ടും ഇരുവരും പുതിയ റിലേഷനിലേക്ക് പോകാത്തത് ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടാക്കിയിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ പ്രതീക്ഷ അണയ്ക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

സാമന്തയുടെ ശരീരത്തിലുണ്ടായിരുന്ന ആ സീക്രട്ട് ടാറ്റൂ റിമൂവ് ചെയ്തിരിക്കുകയാണ്.
കാമുകനും പിന്നീട് ഭര്‍ത്താവുമായിരുന്ന നാഗചൈതന്യയുടെ പേരാണ് സാമന്ത ടാറ്റൂ ചെയ്തിരുന്നു.
‘ചായ്’ എന്നായിരുന്നു സാമന്ത വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റൂ ചെയ്തിരുന്നത്. പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ജീവിത പങ്കാളിയെ സൃഷ്ടിച്ചത് എന്ന സങ്കല്‍പത്തെ സൂചിപ്പിക്കുന്നതായിരുന്നു ആ ടാറ്റൂ.

മുമ്പ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ ആ ടാറ്റൂ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം, ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഏക ടാറ്റൂ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. എന്റെ ഭര്‍ത്താവായ നാഗചൈതന്യയാണ് എന്റെ ലോകം’ എന്നു പറഞ്ഞാണ് അന്ന് സാമന്ത കുറിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴത്തെ പിങ്ക് സാരിയുടുത്തുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടില്‍ ആ ടാറ്റൂ കാണുന്നില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇരുവരും ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ആരാധകര്‍ ഇക്കാര്യം കണ്ടെത്തിയത്.

പ്രണയത്തിന്റെ ഓര്‍മയ്ക്ക് വേറെയും ടാറ്റൂകള്‍ താരം ചെയ്തിരുന്നു. കഴുത്തിന് താഴെ പിന്‍ഭാഗത്ത്, തന്റെ ആദ്യ ചിത്രമായ യേ മായാ ചെസാവെയുടെ ചുരുക്കപ്പേരായ ‘വൈഎംസി’ എന്ന് ചെയ്തിരുന്നു. നാഗചൈതന്യയായിരുന്നു ആദ്യത്തെ നായകനും. ആ കാലത്താണ് പ്രണയം മൊട്ടിട്ടത്.

സാമന്തയും നാഗചൈതന്യയും ഒരുപോലെ കപ്പിള്‍ ടാറ്റൂവും ചെയ്തിരുന്നു.
ഇരുവരുടേയും വലതു കൈത്തണ്ടയില്‍ രണ്ട് ആരോ മാര്‍ക്കുകള്‍ വീതമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. ഇതേ കൈയില്‍ വിവാഹ തീയതിയും നാഗചൈതന്യ ടാറ്റൂ ചെയ്തിട്ടുണ്ടായിരുന്നു.