ബോക്സ് പൊട്ടിച്ച സഹപാഠിക്ക് ടിസി കൊടുക്കണമെന്ന് ഒന്നാം ക്ലാസുകാരന്‍- വീഡിയോ

തന്റെ ബോക്സ് പൊട്ടിച്ച സഹപാഠിക്കെതിരെ അധ്യാപകനോട് പരാതി പറയാനെത്തി ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കൊവ്വല്‍ എ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധ്യാന്‍ ശങ്കറാണ്…

തന്റെ ബോക്സ് പൊട്ടിച്ച സഹപാഠിക്കെതിരെ അധ്യാപകനോട് പരാതി പറയാനെത്തി ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കൊവ്വല്‍ എ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധ്യാന്‍ ശങ്കറാണ് സഹപാഠിക്ക് ടിസി കൊടുത്ത് വിടണമെന്ന ആവശ്യവുമായി അധ്യാപകന്റെ അടുത്ത് എത്തിയത്.

‘അവന്‍ എന്റെ ബോക്‌സ് പൊട്ടിച്ച്, അവന് ടിസി കൊടുക്കണം സാറെ.. ടിസി കൊടുത്തില്ലെങ്കില്‍ അവന്‍ ഇനിയും ബോക്‌സ് പൊട്ടിക്കും..’ ഇതാണ് ഒന്നാം ക്ലാസുകാരന്റെ പരാതി. അധ്യാപകന്റെ മുറിയിലേക്ക് ഓടിയെത്തി ഒന്നാം ക്ലാസുകാരന്റെ പരാതി. മുന്‍പ് ഇതുപോലെ ബോക്‌സ് പൊട്ടിച്ചപ്പോള്‍ ഇനി ആവര്‍ത്തിച്ചാല്‍ അവന് ടിസി കൊടുക്കാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. ഇതാണ് ഒന്നാം ക്ലാസുകാരനെ സാറിന്റെ മുന്നിലെത്തിച്ചത്. ടിസി കൊടുത്താന്‍ അവന് പിന്നെ പഠിക്കാന്‍ വരാന്‍ പറ്റില്ലെന്നും വീട്ടിലിരിക്കേണ്ടി വരുമെന്നും സാറ് കുട്ടിയോട് പറയുന്നുണ്ട്. ഇതുകേട്ടപ്പോള്‍ അവന്റെ മുഖത്ത് സങ്കടം വന്നുതുടങ്ങി. നീ പറയുന്ന പോലെ ചെയ്യാം. അവന് ടിസി കൊടുക്കാം. പക്ഷേ അവന് പിന്നെ ഇങ്ങോട്ടുവരാന്‍ പറ്റില്ല. എന്തുവേണമെന്നായി അധ്യാപകന്‍. എന്നാല്‍ നമുക്ക് ഒരവസരം കൂടി അവന് കൊടുക്കാം. ഞാന്‍ ഒന്നൂടെ ഒന്ന് ആലോചിച്ച് മറുപടി പറയാമെന്ന് അധ്യാപകനോട് പറഞ്ഞ് ധ്യാന്‍ ശങ്കര്‍ എന്ന് ഒന്നാം ക്ലാസുകാരന്‍ മടങ്ങിപോവുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കുട്ടിയുടെ നിഷ്‌കളങ്കതയെ കുറിച്ച് കമന്റുകളിടുന്നത്. മുതിര്‍ന്നവര്‍ കുട്ടികളെ കണ്ട് പഠിക്കണമെന്നും കമന്റുകളുണ്ട്.