‘ഫുഡ് പാത്ത്’ പുറത്തിറക്കി മോഹൻലാൽ

നടി സുരഭി ലക്ഷ്മിയും കൂട്ടുകാരും  ചേർന്ന് പുറത്തിറക്കിയ ‘ഫുഡ് പാത്ത്’ എന്ന  ഹ്രസ്വ ചിത്രം സോഷ്യൽമീഡിയയിൽ വയറലാകുന്നു. മോഹൻലാൽ ആണ് ചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.നൊമ്പരപ്പെടുത്തുന്ന  വിശപ്പിൻ്റെ ചിത്രങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് . ഭക്ഷണം ചിലർക്ക്…

food path mohanlal

നടി സുരഭി ലക്ഷ്മിയും കൂട്ടുകാരും  ചേർന്ന് പുറത്തിറക്കിയ ‘ഫുഡ് പാത്ത്’ എന്ന  ഹ്രസ്വ ചിത്രം സോഷ്യൽമീഡിയയിൽ വയറലാകുന്നു. മോഹൻലാൽ ആണ് ചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.നൊമ്പരപ്പെടുത്തുന്ന  വിശപ്പിൻ്റെ ചിത്രങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് .

ഭക്ഷണം ചിലർക്ക് ഒരു വലിയ ആഘോഷമോ, ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പോ ഒക്കെയായി മാറുമ്പോൾ  മറ്റു ചിലർക്ക് ഒരു നേരത്തെ വിശപ്പ് മാറുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്ത. ‘വിശപ്പിൻ്റെ ഒരു കഥ’യുടെ രംഗമാണ് അഭിനേത്രി സുരഭി ലക്ഷ്മിയും കൂട്ടരും പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. എല്ലാവർക്കും ആശംസകൾ നേരുന്നു എന്ന് കുറിച്ചുകൊണ്ടാണ്  താരം ചിത്രം പങ്കുവെച്ചത്‌.

ഒരു ഫുഡ് ഡെലിവറി ബോയിയുടെ  ജീവിതവും ഓർഡർ ചെയ്ത ഭക്ഷണം വൈകിയപ്പോൾ കേൾക്കേഡിനി വന്ന അധിക്ഷേപവും അതിനിടയിൽ അയാളുടെ മകന്‍റെ വിശപ്പുമൊക്കെയാണ് ഹ്രസ്വചിത്രത്തിൽ അവതരിപ്പിചിരിക്കുന്നത്.  സുരഭി ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെയാണ്  ഹ്രസ്വചിത്രം പുറത്തിറക്കിയത്.

അയ്യൂബ് കച്ചേരിയാണ് ചിത്രം കഥയെഴുതി നിര്‍മ്മിച്ചിരിക്കുന്നത്. ജിത്തു കെ ജയനാണ് സംവിധാനം. സുരഭി ലക്ഷ്മിയാണ്  ഡയറക്ടര്‍. വിനോദ് കുമാ‍ർ അതീതിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുമേഷ് സുകുമാരനും എഡിറ്റിംഗ് റിസാൽ ജെയ്നിയും സംഗീതം ബിബിൻ അശോകും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും സൗണ്ട് മിക്സിംഗ് ഫസൽ എ ബക്കറും നിര്‍വ്വഹിച്ചിരിക്കുന്നു.