നടി ശരണ്യയുടെ ചികിത്സയ്ക്കായി 15 ദിവസം കൊണ്ട് ഫിറോസ് സമാഹരിച്ചത് എത്രയാണെന്നോ

വർഷങ്ങളായി ബ്രെയിൻ ട്യൂമറിനോട് മല്ലടിക്കുകയാണ് സീരിയൽ താരം ശരണ്യ. ബ്രെയിൻ ട്യൂമറിന്റെ പിടിയിലായതോടെ തന്റെ അഭിനയ ജീവിതത്തിൽ നിന്നുള്ള വരുമാനം നിലച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ്പ് ശരണ്യയ്ക്ക് ഒരു ഓപ്പറേഷൻ കൂടി കഴിഞ്ഞിരുന്നു. ശരണ്യയുടെ…

വർഷങ്ങളായി ബ്രെയിൻ ട്യൂമറിനോട് മല്ലടിക്കുകയാണ് സീരിയൽ താരം ശരണ്യ. ബ്രെയിൻ ട്യൂമറിന്റെ പിടിയിലായതോടെ തന്റെ അഭിനയ ജീവിതത്തിൽ നിന്നുള്ള വരുമാനം നിലച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ്പ് ശരണ്യയ്ക്ക് ഒരു ഓപ്പറേഷൻ കൂടി കഴിഞ്ഞിരുന്നു. ശരണ്യയുടെ ദയനീയ അവസ്ഥ കണ്ട് സീരിയൽ താരം സീമ ജി നായർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ശരണ്യയുടെ ദയനീയ അവസ്ഥ പുറംലോകം അറിഞ്ഞത്.
ഇതിനു പിന്നാലെ നിരവധി പേർ ശരണ്യയെ സഹായിക്കാൻ എത്തിയെങ്കിലും അതൊന്നും ശരണ്യയുടെ ചികിത്സയ്ക്ക് തികഞ്ഞില്ല. ഈ സമയത്താണ് സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപുറം ശരണ്യയെ കാണാൻ എത്തി തുടർന്ന് ഒരു വിഡിയോയും പങ്കുവെച്ചിരുന്നു. ശേഷം ഫിറോസിന്റെ വിഡിയോകൾ കണ്ട് നിരവധി പേർ സഹായവുമായി എത്തിയിരിക്കുകയാണ്. ശരണ്യയെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. 24 ലക്ഷം രൂപയാണ് ഫിറോസ് കുന്നുംപറമ്പിൽ സമാഹരിച്ചു നൽകിയത്