ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്ന രജനി; കരുതലിന്റെ തലൈവർ

അടുത്ത കാലത്തെങ്ങും തെന്നിന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലാണ് ജയിലറിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. എഴുപത്തിരണ്ടാം വയസ്സിലും രജനികാന്ത് തീപ്പൊരി താരമാണ് എന്ന് അടിവരയിടുകയാണ് ജയിലര്‍. ശിവ രാജ്‍കുമാറും മോഹൻലാലും ജാക്കി  ഒപ്പം…

അടുത്ത കാലത്തെങ്ങും തെന്നിന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലാണ് ജയിലറിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. എഴുപത്തിരണ്ടാം വയസ്സിലും രജനികാന്ത് തീപ്പൊരി താരമാണ് എന്ന് അടിവരയിടുകയാണ് ജയിലര്‍. ശിവ രാജ്‍കുമാറും മോഹൻലാലും ജാക്കി  ഒപ്പം ചേര്‍ന്നതിനാല്‍  കുതിക്കുകയാണ്. വെറും നാല് ദിവസത്തിനുള്ളില്‍ 300 കോടിയാണ് ‘ജയിലര്‍’ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ജെയ്ലർ ഇങ്ങനെ ബോക്സ് ഓഫീസ് തകർത്തടിക്കുമ്പോഴും തലൈവർ അങ്ങ് ഹിമാലയത്തിലാണ്. അതാണ് രജനികാന്ത്. അത് മാത്രമല്ല രജിനികാന്തിനു  തന്റെ  കൂടുയുള്ളവരോടുള്ള സ്നേഹവും കരുതലുമൊക്കെ വലുതാണ്. അത് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  ജയിലറുമായി  ബന്ധപ്പെട്ടും അത്തരമൊരു സംഭവമുണ്ടായി. കൂടെയുള്ള ജൂനിയർ ആര്ടിസ്റ്റിനോട് രജനികാന്ത് കാട്ടിയ ഈ  കറുത്തലാണിപ്പോൾ സംസാരവിഷയം. മൂന്നും നാലും ടേക്ക് കഴിഞ്ഞു  ശെരിയാകുന്നില്ല .പിന്നെയും എടുതു ഒരുപാട് ടേക്കുകൾ .എന്നിട്ടും  ഈ ജൂനിയർ ആര്ടിസ്റ്റിന്റെ അഭിനയം ശെരിയാകുന്നില്ല. അപ്പോൾ സംവിധായകൻ നെൽസൺ വിചാരിച്ചു ഇയാളെ ഒഴിവാക്കാം എന്ന് . പകരം മറ്റൊരാളെ വെച്ച ഷൂട്ട് ചെയ്യാം. ഇത് കേട്ട് കൊണ്ട് രജനികാന്ത് അവിടെ ഇരിപ്പുണ്ടായിരുന്നു.രജനികാന്ത് അതിനനുവദിച്ചില്ല. കാരണം അയാൾ എത്ര മാത്രം ആഗ്രഹവുമായി വന്നതായിരിക്കും ഈ സിനിമയിലേക്ക്.അയാൾ ആരോടൊക്കെ പറഞ്ഞിട്ടുണ്ടാകും ഇവിടേക്ക് വരുന്നതിനു മുൻപ്. വീട്ടിലുള്ളവരോട് , സുഹൃത്തുക്കളോട്, ബന്ധുക്കളോട് , നാട്ടുകാരോട്അങ്ങനെ എത്രയെത്ര അറിയുന്നവരോട് .. ഒടുവിൽ ഇങ്ങനെ പുറത്തിറക്കിയാലോ. അത്രമാത്രം വിഷമിക്കും അയാൾ.അതിനാൽ ജൂനിയർ ആർട്ടിസ്റ്റുമായി ചേർന്ന് ഒരു രംഗം ചിത്രീകരിക്കാൻ നിർമ്മാതാക്കളോട് രജനി ആവശ്യപ്പെടുകയും ചെയ്തു.ഡയലോഗ് പറയേണ്ടതില്ലാത്ത ഒരു രംഗത്തിൽ ജൂനിയർ ആർട്ടിസ്റ്റ്നെ  ഉൾപ്പെടുത്തുകയും ചെയ്തു.ജൂനിയർ ആർട്ടിസ്റ്റിന്റെ തൊലി കൈവെച്ച രജനി നിൽക്കുന്നു. ഒപ്പം അഭിനയിക്കുന്നവരോട് അത്രക്ക് സ്നേഹമാണ് രജനിക്ക്. അത് വലുപ്പച്ചെറുപ്പമില്ലാതെ അനസ്യൂതം ഒഴുകും.

ഒരുപക്ഷെ ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നു വന്നയാളെ ആയതു കൊണ്ടാകാം.  പണ്ടൊരിക്കൽ എ വി എം സ്റ്റുഡിയോയിൽ നിന്നും അപമാനിതനായി ഇറങ്ങി പോരേണ്ട കഥ രജനി പറഞ്ഞിടണ്ട്.ആ കഥ ഇങ്ങനെയാണ് .1977 ൽ പതിനാറു വയതിനിലെ എന്ന സിനിമക്ക് ശേഷം ഒരു നിർമാതാവ് തന്നെ സമീപിക്കുന്നു. അദ്ദേഹത്തിന്റെ സിനിമയിലേക്ക്  ആറായിരം രൂപക്ക് അഭിനയിക്കാൻ വിളിക്കുന്നു. രജനി അപ്പോൾ ആയിരം രൂപ അഡ്‌വാൻസ്‌ ആവശ്യപ്പെട്ട്. പിറ്റേ ദിവസം സ്റ്റുഡിയോയിൽ എത്തുമ്പോൾ തരാമെന്നു നിർമാതാവ് പറയുന്നു.അതനുസരിച്ചു സ്റ്റുടെയ്ക്കോയിൽ എത്തി , കാശിന്റെ കാര്യം സംസാരിച്ചു അപ്പോൾ അവിടെയുള്ളവർക്കാർക്കും അതേപ്പറ്റി അറിയില്ല. ക്യാഷ് കിട്ടിയാലേ മക്ക അപ്പ് ഇടൂ എന്ന രജനി പറഞ്ഞു. അപ്പോഴേക്കും പ്രൊഡ്യൂസറും എത്തി.അയാളോട് ഇത് ത തന്നെ പറഞ്ഞു. നാല് സിനിമയുടെ  നിനക്കുള്ളൂ, തന്റെ പടത്തിൽ അഭിനയിക്കേണ്ട എന്ന് പറഞ്ഞു ഇറക്കി വിടുന്നു .എനിക്ക് തന്നെ പിക്ക് ചെയ്തിടത്തു കൊണ്ട് വിടൂ എന്ന് രജനി പറഞ്ഞു.അതും പറ്റില്ല നിനക്ക് ടാക്സി ക്യാഷ് തരാൻ ഇവിടെ ആരും ഇല്ലാ എന്നി നിഷ്‌കരുണം അപമാനിച്ചിറക്കി.അവിടെ നിന്നും ഇറങ്ങുമ്പോൾ മതിലുകളിൽ നിറയെ തന്റെ പടവും ഡയലോടും ഉള്ള പതിനാറു വയതിനിലെയുടെ  പോസ്റ്റെറാസ്ക്കൽ. അതിലെ ഡയലോഗി ഇങ്ങനെ ആയിരുന്നു. ഇത് എപ്പടി ഇറക്കു, രജനി അപ്പോൾ തീരുമാനിച്ചു തന്നെ അപമാനിച്ചിറക്കിവിട്ട അതെ എ വി എം സ്റ്റുഡിയോയിലേക്ക് ഒരു വിദേശ കാറിൽ കാറിൽ എത്തുമെന്ന്.  നളന് വർഷത്തിന് ശേഷം അതെ എവിഎം സ്റ്റുഡിയോ മുതലാളിയുടെ ഇറ്റാലിയൻ നിർമിത ഫിയത് കാര് സ്വന്തമാക്കി സ്റ്റുഡിയോയിൽ എത്തിയ കഥയും പറയുന്നുണ്ട് രജനി. അയാളുടെ ഉള്ളിലെ കഴിവും പ്രതിഭയും ഒന്നു കൊണ്ട് മാത്രമാണ് ഇന്നും അയാൾ സ്‌ക്രീനിൽ വരുമ്പോൾ  മറ്റുള്ളവർ നിഷ്പ്രഭരാകുന്നത.