ബിഗ് ബോസ് മലയാളം സീസൺ ആറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണത്തെ സീസണിൽ ആരൊയെക്കാകും മത്സരാർത്ഥികൾ എന്നുള്ളതാണ് ഏറ്റവും വലിയ ആകാംക്ഷ. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ചുള്ള ചർച്ചകളും പൊടി പൊടിക്കുന്നുണ്ട്. ബിഗ് ബോസിനെ കുറിച്ച് നടി ഗായത്രി സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പലതവണ ഷോയിലേക്ക് തനിക്ക് വിളി വന്നെന്നും വളരെ ഇഷ്ടപ്പെട്ട പരിപാടി ആണെന്നുമാണ് ഗായത്രി പറയുന്നത്.
ബിഗ് ബോസിലേക്ക് വിളി വന്നപ്പോൾ ഒന്നും പോകാൻ സാധിച്ചില്ല. എന്നാൽ, ഇത്തവണ ആരൊക്കെ എത്തണമെന്നുള്ള ആഗ്രഹങ്ങളും ഗായത്രി പങ്കുവയ്ക്കുന്നുണ്ട്. ‘വീട്ടിൽ അമ്മയും സഹോദരിയും ഞാനും ബിഗ് ബോസിനെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ഇതുവരെയുള്ള സീസണുകളിൽ പേളി, സാബു ചേട്ടൻ, രഞ്ജിനി ഹരിദാസ്, ദിൽഷ, അഖിൽ മാരാർ, റോബിൻ, ഋതു, ബ്ലെസ്ലി, റിയാസ് എന്നിവരെയൊക്കെ ഇഷ്ടമാണ്. ഇവരിൽ എന്റെ ടോപ് ഫൈവ് അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ്, കിടിലം ഫിറോസ്, ദിൽഷ, പേളി എന്നിവരാണ് ‘ – എന്ന് ഗായത്രി പറഞ്ഞു.
അശ്വന്ത് കോക്ക്, ഗ്ലാമി ഗംഗ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെയാണെ് പുതിയ സീസണിൽ വരണമെന്ന് ആഗ്രഹിക്കുന്നതെന്നും ഗായത്രി പറഞ്ഞു. കണ്ടന്റ് ഉണ്ടാക്കാൻ പറ്റിയ ആളാണ് അശ്വന്ത് കോക്ക്. ഗ്ലാമി ഗംഗ വളരെ റിയൽ ആയിട്ടുള്ള ആളായി തോന്നിയിട്ടുണ്ടെന്നും ഗായത്രി പറയുന്നു. ബിഗ് ബോസിൽ പോയാലും ട്രോൾ ചെയ്യപ്പെടുമെന്ന പേടിയൊന്നും ഇല്ല. നമ്മൾ നമ്മുടെ ഭാഗം കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നും ഗായത്രി കൂട്ടിച്ചേർത്തു.