പ്രസവം വളരെ കഠിനം ആയിരുന്നു, ഒരു ദിവസം ഫുൾ പെയിനും അനുഭവിച്ചു, ഗായത്രി അരുൺ 

Follow Us :

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുൺ, താരത്തിന്റെ ഈ പേരിനേക്കാൾ കൂടുതൽ പ്രേക്ഷകർക്ക് പരിചയം ‘പരസ്പരം’ സീരിയലിലെ ദീപ്തി ഐ പി എസ്  നെ ആണ്, ആ ഒരു വേഷത്തിനു ശേഷമാണ് തനിക്കു സിനിമയിൽ പോലും ചാൻസ് ലഭിച്ചതെന്നു നടി മുൻപ് പറഞ്ഞിരുന്നു, ഇപ്പോൾ താരത്തിന്റെ  മകൾ കല്യാണിയും ഒത്തുള്ള ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്താണ് മകൾ എന്ന് താരം പറയുന്നു.

തന്റെ ജോലിസാഹചര്യങ്ങൾ മനസിലാകുന്ന മകൾ ആണ് കല്ലു, അവൾക്ക് മൂന്നു മാസം പ്രായം ഉള്ളപ്പോൾ മുതൽ താൻ വർക്കിനെ പോകും, മകളെ പ്രസവിക്കുമ്പോൾ ഒരുപാടു ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചു എന്ന് ഗായത്രി പറയുന്നു, പ്രസവം  കോംപ്ലിക്കേറ്റഡ് ആയിരുന്നു. പ്രസവം വരെയും താൻ ബസ്സിൽ ആയിരുന്നു യാത്ര.

ഓഗസ്റ്റ് ഏഴാം തീയതിമുതൽ അവധി എടുക്കാമെന്ന് വിചാരിച്ചു,എം എന്നാൽ പ്രസവത്തിനു ഒന്നാം തീയതി മുതൽ അവധി എടുത്തു, ഏഴാം തീയതി ഞാൻ വേദന കൊണ്ട് പുളഞ്ഞു, ഒരുദിവസം മുഴുവൻ വേദന ആയിരുന്നു. കുഞ്ഞു പെട്ടന്നൊന്നും പുറത്തുവരില്ലാ  എന്ന് ഡോക്ടറും പറഞ്ഞു ഏകദേശം രാത്രിയോടെ പ്രസവിച്ചു. അങ്ങനെ പ്രസവം കഴിഞ്ഞു മൂന്നു മാസം ആയപോളെക്കും മോളെ ഞാൻ അമ്മയെ ഏല്പിച്ചു ജോലിക്കു പോയി, ഗായത്രി പറയുന്നു, ഇപ്പോൾ നടി മഴവിൽ മനോരമയിലെ അമ്മ സൂപ്പർ ആണെന്നുള്ള പരുപാടിയിൽ അവതാരക ആയി എത്തിയിരിക്കുകയാണ്.