തുടരെ   കുടുംബത്തിൽ മരണം ഉണ്ടായപ്പോൾ ശരിക്കും സ്വപ്നമാണോ  യാഥാർഥ്യമാണോ എന്ന് മനസിലാക്കാൻ പോലും കഴിഞ്ഞില്ല, സൗഭാഗ്യ വെങ്കിടേഷ് 

സീരിയൽ താരങ്ങളും സോഷ്യൽ മീഡിയിൽ സജീവമായ രണ്ടു വ്യക്തികൾ ആണ് സൗഭാഗ്യ വെങ്കിടേഷും, ഭർത്താവ് അർജുൻ സോമശേഖരനും, ഇപ്പോൾ ഭർത്താവിന്റെ വീട്ടിലെ അടിക്കടി നടന്ന മരണത്തെ കുറിച്ച് തുറന്നു പറയുകയാണ് സൗഭാഗ്യ, കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുഖം അനുഭവിച്ച കുടുംബമാണ് തന്റെ ഭർത്താവിന്റെ കുടുംബം.  അദ്ദേഹത്തിന്റെ  കുടുംബത്തിലെ രണ്ട് അം​ഗങ്ങളേയാണ് തങ്ങൾക്ക്  പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്കുള്ളിൽ നഷ്ടപ്പെട്ടത്. ആദ്യം മരിച്ചത് അദ്ദേഹത്തിന്റെ  സഹോദരി ആയിരുന്നു. പിന്നാലെ  അച്ഛനും ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു.

ഇപ്പോൾ സഹോദരിയുടെ രണ്ട് മക്കളും സൗഭാ​ഗ്യയ്ക്കും, അർജുനുമൊപ്പമാണ് വളരുന്നത്. ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്, കൊവിഡ് ന്യൂസും , മരണങ്ങളും എല്ലാം വാർത്തയിലൂടെ ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. പക്ഷെ അതിന്റെ ​ഗ്രാവിറ്റി അറിഞ്ഞത് ഞങ്ങളുടെ വീട്ടിൽ  ഉണ്ടായപ്പോഴാണ്. സിസ്റ്റർ ഇൻ ലോയ്ക്ക് വയ്യാതെയായി. പെട്ടന്ന് തന്നെ ഹോസ്പിറ്റലിയായി.  പിറ്റേ ദിവസം അറിയുന്നത് പുള്ളിക്കാരി മരിച്ചു പോയി

ആ ഷോക്കിൽ നിന്നും തിരിച്ച് വരാൻ പതിനഞ്ച് ദിവസം മാത്രമെ ദൈവം നമുക്ക് തന്നുള്ളു. അപ്പോഴേക്കും എന്റെ ഫാദർ ഇൻ ലോയും മരിച്ചു. രണ്ടുപേർക്കും കൊവിഡായിരുന്നു. സ്വപ്നമാണോ അതോ റിയലായി ഫാമിലി നടക്കുകയാണോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു.സൗഭാഗ്യ വെങ്കിടേഷ് പറയുന്നു