സംവിധായകയായി ഗീതു മോഹൻദാസ്; ‘യാഷ് 19’ വമ്പൻ അപ്ഡേറ്റ് പുറത്ത്

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് പാർട്ട് 1&2 എന്ന രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഒന്നര വർഷത്തെ ഇടവേളയ്ക്ക്…

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് പാർട്ട് 1&2 എന്ന രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യഷിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. കന്നഡ സിനിമ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കെജിഎഫ് സിനിമകൾക്ക് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. വി യാഷ് 19’ എന്ന ടാഗ് ലൈൻ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ സിനിമകളുടെ സംവിധായികയും ദേശീയ പുരസ്കാര ജേതാവായ ഗീതു മോഹൻദാസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാൽ പ്രീ- റിലീസ് ഹൈപ്പ് നല്ലപോലെ യാഷ് 19 നുണ്ട്.

പാൻ ഇന്ത്യൻ താരത്തെ വെച്ച് ആക്ഷൻ ചിത്രമാകും ദേശീയ അവാർഡ് ജേതാവായ ഗീതു മോഹൻദാസ് ഒരുക്കുകയെന്ന് ബോളിവുഡ് മാധ്യമമായ പിങ്ക് വില്ല നേരത്തെ  റിപ്പോർട്ട് ചെയ്തിരുന്നു.  ഇത് സംബന്ധിച്ചു ചർച്ച് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുമ്പോൾ മലയാളി താരം റിമ കല്ലിങ്കൽ സ്ഥിരീകരിക്കും വിധം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു.  പ്രഖ്യാപനത്തിന് ശേഷം ഡിസംബർ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. യാഷ് തന്നെയാണ് തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ അപ്ഡേറ്റ് പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷൻ ഹൗസായ കെവിഎൻ പ്രൊഡക്ഷൻസും സഹകരിച്ചുള്ള പോസ്റ്റിൽ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബർ 8 ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്നാണ് യാഷ് പറഞ്ഞിരിക്കുന്നത്.  K.G.F: Chapter 2’ ന്റെ വൻ വിജയത്തിന് ശേഷം, റോക്കിങ് സ്റ്റാർ യാഷ് ഒരു വർഷത്തിലേറെ നിശബ്ദത പാലിച്ചുകൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തി,. . അതുകൊണ്ട് തന്നെ യാഷ് 19 ന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തന്റെ ദശലക്ഷക്കണക്കിന് ആരാധകർക്ക് ഏറ്റവും മികച്ചത് മാത്രം നൽകുന്നതിൽ വിശ്വസിക്കുന്ന റോക്കിങ് സ്റ്റാർ യാഷ് പെട്ടെന്നുള്ള പ്രഖ്യാപനങ്ങൾക്ക് പകരം ഗുണനിലവാരമുള്ള പ്രൊജക്റ്റ് ആണ് തിരഞ്ഞെടുക്കുന്നത്‌.ഒരു നീണ്ട കാത്തിരിപ്പിന് ശേഷം, യാഷ് ഇപ്പോൾ തന്റെ അടുത്തതിനെക്കുറിച്ചുള്ള ഔദ്യോഗിക വലിയ പ്രഖ്യാപനം നടത്താൻ തയ്യാറെടുക്കുകയാണ്. നിലവിൽ ‘യാഷ് 19’ എന്ന് വിളിക്കപ്പെടുന്ന തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഔദ്യോഗിക ടൈറ്റിൽ താരം റിലീസ് ചെയ്യും.

താൻ  വിശ്രമിക്കുകയല്ല എന്നും  താൻ ഇപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പ്രേക്ഷകർ  നൽകിയ ധൈര്യത്തിന്റെ പിൻബലത്തിലാണ് എന്നും യാഷ് പറഞ്ഞിരുന്നു.. ഒരു കാര്യം ഓർക്കേണ്ടത്, പകുതി മാത്രം പാകമായ ഭക്ഷണം വിളുമ്പാൻ എനിക്ക് താൽപര്യമില്ല. ദയവായി അൽപം ക്ഷമം വേണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രം ഉറപ്പായി ഉണ്ടാകും എന്നാണ്  നേരത്തെ ഒരു പൊതുവേദിയിൽ വെച്ച് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് യഷ് നൽകിയ മറുപടി .  തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം.  രസകരമായ മറ്റൊരു  കാര്യം, പ്രഖ്യാപന തീയതി വെളിപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പ്, സൂപ്പർസ്റ്റാർ സോഷ്യൽ മീഡിയയിലെ തന്റെ പ്രൊഫൈൽ ഡിസ്പ്ലേ ചിത്രം ‘ലോഡിംഗ്’ എന്നാക്കി മാറ്റി എന്നതാണ്. റോക്കിംഗ് സ്റ്റാർ പ്രൊഫൈൽ ചിത്രം മാറ്റിയത് മാത്രം  #Yash19 ട്രെൻഡിംഗിൽ ഒന്നാമത്  എത്തിയിരുന്നു . അതുകൊണ്ടൊക്കെ തന്നെ അത്ഭുതകരമായ ഹൈപ്പിനൊപ്പം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൊന്നാണ് യാഷ് 19 .