ഫെമിനിസം എന്താണെന്നു മകളെ ഓർമ്മിപ്പിച്ച് ഗീതു ; കമന്റുമായി മഞ്ജു !

ഒരുകാലത്തെ മലയാളികളുടെ പ്രിയ നായികയായിരുന്നു ഗീതു മോഹൻദാസ്. വ്യത്യസ്തമായ കഥാപ്പാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിയ്ക്കപ്പെട്ടത്. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമായ താരം വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ നീണ്ട നാളത്തെ…

ഒരുകാലത്തെ മലയാളികളുടെ പ്രിയ നായികയായിരുന്നു ഗീതു മോഹൻദാസ്. വ്യത്യസ്തമായ കഥാപ്പാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിയ്ക്കപ്പെട്ടത്. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമായ താരം വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഇത്തവണ എത്തിയത് അഭിനേത്രിയായി ആയിരുന്നില്ല. മറിച്ച് സംവിധായിക ആയി ആയിരുന്നു. മൂത്തോൻ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് ഗീതു സംവിധായികയുടെ വേഷം അണിഞ്ഞത്.ചിത്രം വലിയ രീതിയിലായിരുന്നു ശ്രദ്ധിയ്ക്കപ്പെട്ടത്. ഒപ്പം തന്നെ നിരവധി പുരസ്‌കാരങ്ങളും ചിത്രം വാരി കൂട്ടി. സംവിധായികയായുള്ള താരത്തിന്റെ പ്രവേശനം മികച്ചതാക്കുകയായിരുന്നു ഗീതു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രവും അതിനൊപ്പം താരം കുറിച്ച വരികളുമാണ് വൈറൽ ആയിരിയ്ക്കുന്നത്. ഡോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മകളോടായി ഗീതുവിന്‌ പറയുവാനുള്ള വാക്കുകളാണ് താരം കുറിച്ചത്.” നിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നീ സത്യസന്ധമായ വാക്കുകൾ വിശ്വസിയ്ക്കണം. അത് എന്തെന്നാൽ ഫെമിനിസം എന്നാൽ പുരുഷവിരോധം അല്ല, സംസ്ക്കാര വിരോധം അല്ല, മത വിരോധവുമില്ല. മറിച്ച് ഫെമിനിസം എന്നാൽ അസമത്വവും അനീതിയും മാത്രമാണ്. അത് ഒരു ചിന്താഗതിയാണ്. നിന്റെ രക്ഷിതാക്കളായ ഞങ്ങൾ ഇന്നും എന്നും കമല ബാസിമിന്റെ ഈ വാക്കുകൾ നിനക്ക് എന്നും ഒരു നീതി ആയിരിയ്ക്കും ആരാധന.” നിരവധി താരങ്ങളും ആരാധകരുമാണ് ഗീതുവിന്റെ പോസ്റ്റിനു താഴെയായി കമന്റുമായി എത്തിയിരിയ്ക്കുന്നത്. മഞ്ജു വാര്യർ ഉൾപ്പടെയുള്ള താരങ്ങൾ ആണ് കമന്റ് സെക്ഷനിൽ എത്തിയിരിയ്ക്കുന്നത്.