ഡിസ്ച്ചാർജ് ആയി, എങ്കിലും ഇനിയും പ്രതിസന്ധികൾ ഒരുപാടുണ്ട്!

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ…

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടി. സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി. ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ ആണ് ട്യൂമർ അവളെ വീണ്ടും തേടിയെത്തിയത്.രോഗം മൂർച്ഛിച്ചതോടെ വീണ്ടും ശാസ്ത്രക്രീയയ്ക്ക് വിധേയായിരിക്കുകയാണ് ശരണ്യ. കഴിഞ്ഞ ദിവസം ശ്രീചിത്ര ഹോസ്പിറ്റലിൽ വെച്ചാണ് ശരണ്യയുടെ ശസ്ത്രക്രീയ നടന്നത്.

seema about saranya
seema about saranya

ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം ശരണ്യയുടെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞുകൊണ്ട് താരത്തിന്റെ സുഹൃത്തും സിനിമ-സീരിയൽ താരവുമായ സീമ ജി നായർ എത്തിയിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ തന്നെ യൂട്യൂബ് ചാനലിൽ കൂടി താരത്തിന്റെ ‘അമ്മ തന്നെ ശരണ്യയുടെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് മുൻപ് ആയിരുന്നു ശരണ്യ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. തന്റെ വിശേഷങ്ങൾ എല്ലാം ശരണ്യ ചാനലിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുമുണ്ടായിരുന്നു. ഇപ്പോൾ ശരണ്യയുടെ അമ്മയുടെ വാക്കുകൾ ആണ് ആരാധകരെ വേദനിപ്പിച്ചിരിക്കുന്നത്. ‘അമ്മ പറയുന്നത് ഇങ്ങനെ,

ശരണ്യയുടെ ശസ്ത്രക്രീയ കഴിഞ്ഞു. പക്ഷെ ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടത് ഉണ്ട്. ഹോസ്‌പിറ്റലിൽ നിന്ന് അവൾ ഡിസ്ചാർജ്ജ് ആയി. എങ്കിലും അവൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വേദനയുമുണ്ട്. വേദന നിറഞ്ഞ ഒരു സമയത്തിൽ കൂടിയാണ് അവൾ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ അവൾക്ക് ഇൻഫെക്ഷന്റെ സാധ്യത കൂടുതൽ ആണ്. അത് കൊണ്ട് തന്നെ വളരെ അധികം ശ്രദ്ധയും വേണം. ശരിക്കും സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖമാർ ആണ് അവളെ ചികില്സിക്കുന്ന ഡോക്ടർമാർ എന്നും ‘അമ്മ പറയുന്നു.