അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, വളരെ ലളിതമായിട്ടായിരിക്കും വിവാഹം

തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലെ നിറ  സാന്നിദ്യം അനുഷ്കയുടെ വിവാഹ വാർത്ത പല തവണ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു.  എന്നാൽ അതൊന്നും സത്യമല്ല എന്ന് താരം തന്നെ പറഞ്ഞിരുന്നു, ഇപ്പോഴിതാ അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ച്…

തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലെ നിറ  സാന്നിദ്യം അനുഷ്കയുടെ വിവാഹ വാർത്ത പല തവണ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു.  എന്നാൽ അതൊന്നും സത്യമല്ല എന്ന് താരം തന്നെ പറഞ്ഞിരുന്നു, ഇപ്പോഴിതാ അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ച് പുതിയൊരു റിപ്പോര്‍ട്ടും പ്രചരിക്കുകയാണ്. തെലുങ്ക് സംവിധായകനുമായി അനുഷ്‌ക വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യമായൊരു ചടങ്ങായിരിക്കും വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ രണ്ട് ഹിറ്റ് സിനിമകളുടെ സംവിധാകനെയാണ് അനുഷ്‌ക വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

anushka shetty gets married

മുൻപ് അനുഷ്ക തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു, ഏകദേശം 2008ലൊക്കെയാണ്, വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാന്‍.പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും,” അനുഷ്‌ക പറഞ്ഞിരുന്നു.

anushka marriagece

പ്രഭാസിന്റെ പറ്റിയും അനുഷ്ക പറഞ്ഞിരുന്നു, തന്റെ ഏറ്റവും നല്ല സുഹൃത്താണ് പ്രഭാസ് എന്ന് അനുഷ്ക അഭിമുഖത്തിൽ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും വിവാഹിതരുമല്ല, സ്‌ക്രീനില്‍ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഈ സമയമാകുമ്ബോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങള്‍ രണ്ടു പേരും,” അനുഷ്‌ക പറഞ്ഞിരുന്നു.